അലനല്ലൂര്‍: മുസ്‌ലിം ലീഗ് മേഖലാ കമ്മിറ്റിയുടെ സംഘടനാ ശാക്തീകരണ ക്യാംപയിന്‍ ഹരിത സഭ 2023ന്റെ ഭാഗമായി പടിക്കപ്പാടം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ ഹരിതസഭ കണ്‍വെന്‍ഷന്‍ നടത്തി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നി ര്യാണത്തില്‍ അനുശോചിച്ചു. ഖായിദേ മില്ലത്ത് ഇസ്മായില്‍ സാഹിബിന്റെ പേരില്‍ ഡല്‍ഹിയില്‍ ആസ്ഥാനമന്ദിര നിര്‍മാണത്തിനായുള്ള ഫണ്ട് ശേഖരണം വിജയിപ്പി ക്കാന്‍ തീരുമാനിച്ചു. എം.എസ്.എഫ് ശാഖ അഡ്‌ഹോക്ക് കമ്മിറ്റിയും രൂപീകരിച്ചു. പ്രസിഡന്റായി സി.ഉബൈസ്, ജനറല്‍ സെക്രട്ടറി പി.റിയാന്‍, ട്രഷറര്‍ എം.സിലു ജാസ്, കോര്‍ഡിനേറ്റര്‍ സി.എ.നജാന്‍ എന്നിവരെ തിരഞ്ഞെടുത്തു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് കെ.ടി.ഹംസപ്പ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കമ്മിറ്റി വൈസ് പ്രസിഡന്റ് വി.പി.അലി അധ്യക്ഷനായി. മേഖലാ പ്രസിഡന്റ് ഷാനവാസ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി കരീം മാസ്റ്റര്‍, ഭാരവാഹികളായ അബ്ദു മാസ്റ്റര്‍, ടി.പി.മന്‍സൂര്‍, പി.അക്ബര്‍ അലി, വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ പാറോക്കോട്ട്, മണ്ഡലം ഭാരവാഹി സൈനകുട്ടി, മേഖലാ പ്രസിഡന്റ് റഹ്മത്ത് മഠത്തൊടി, വാര്‍ഡ് മെമ്പര്‍ അലി മഠത്തൊടി, യൂത്ത് ലീഗ് മേഖല ഭാരവാഹികളായ കെ.ടി.ജഫീര്‍, പി.ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ റഹീസ് എടത്തനാട്ടുകര നന്ദിയും പറഞ്ഞു.