മണ്ണാര്‍ക്കാട്: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് കേരളീയ സമൂഹത്തിനും പൊതുപ്രവര്‍ത്തന മേഖലയ്ക്കും നികത്താനാകാത്ത നഷ്ടമാണെന്ന് കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ.ശശി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സാധാരണ ജനങ്ങ ളുമായി ഇഴുകിചേരാന്‍ കഴിഞ്ഞ നേതാവാണ് വിടപറയുന്നത്. അരനൂറ്റാണ്ടിലധികം കാലം കേരളത്തിലെ കോണ്‍ഗ്രസിന്റെ ഗതിവിഗതികളെ നിയന്ത്രിച്ച കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കര്‍മ്മത്തേയും ചിന്തയേയും ദിശയേയും തീരുമാനിക്കുന്നതില്‍ അതിനിര്‍ണായകമായ പങ്കുവഹിച്ച സമ്മുന്നതനായ നേതാവാണ്. അസാധരണമായ സംഘടനാവൈഭവമുള്ള അദ്ദേഹം അപകടസന്ധികളില്‍ നിന്നും യു.ഡി.എഫിനേയും കോണ്‍ഗ്രസിനേയും രക്ഷപ്പെടുത്തിയ സമര്‍ത്ഥനായ നേതാവായിരുന്നു. കേരള രാഷ്ട്രീയത്തിലെ ചാണക്യനെന്ന് വിശേഷിപ്പിക്കാവുന്ന പകരംവെയ്ക്കാനില്ലാത്ത നേതാവാണെന്നും പി.കെ ശശി അനുസ്മരിച്ചു.