അഗളി: കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിക്ക് മണ്ണാര്‍ക്കാട് ഗവ.എംപ്ലോയീസ് കോ – ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് തുന്നല്‍ മെഷീന്‍ കൈ മാറി. അട്ടപ്പാടിയിലെ ആതുര സേവന രംഗത്ത് മികച്ച സേവനം കാഴ്ച്ച വെക്കുന്ന കോ ട്ടത്തറ ആശുപത്രിക്ക് പിന്തുണയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തുന്നല്‍ മെ ഷീന്‍ കൈമാറിയതെന്ന് സൊസൈറ്റി പ്രസിഡന്റ് കെ.ടി. ഭക്തഗിരീഷ് പറഞ്ഞു. കോ വിഡ് സമയത്തും നിരവധിയായ സഹായങ്ങള്‍ അട്ടപ്പാടി മേഖലയില്‍ സൊസൈറ്റി യുടെ നേതൃത്വത്തില്‍ നടന്നിരുന്നു. തുടര്‍ന്നും സേവനരംഗത്താവശ്യമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ആശുപത്രിക്ക് വേണ്ടി ആരോഗ്യ വകുപ്പ് ഉപ ഡയറക്ടര്‍ ഡോ. ശ്രീലത, സൂപ്രണ്ട് ഡോ. എം.എസ്. പത്മനാഭന്‍, റീജിയണല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അഖില്‍ എന്നിവര്‍ മെഷീന്‍ ഏറ്റുവാങ്ങി. എം.എസ് അജിതന്‍, എം. സുധ എന്നിവര്‍ സംസാരിച്ചു.