അഗളി: സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ അഗളി ബി.ആര്‍.സി. നടപ്പാക്കു ന്ന ഭിന്നശേഷി കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ക്യാംപ് പൂര്‍ത്തിയായി. രണ്ട് ദിവസങ്ങളി ലായി കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയില്‍ നടന്ന ക്യാംപ് ആരോഗ്യ വകുപ്പ് ഉപഡയറക്ടര്‍ ഡോ.ശ്രീലത ഉദ്ഘാടനം ചെയ്തു. ശ്രവണ സംസാര വൈകല്യം, ചലന പരി മിതി, ബുദ്ധി പരിമിതി എന്നീ വിഭാഗങ്ങളിലായി ആകെ 87 കുട്ടികള്‍ പങ്കെടുത്തു. ബ്ലോ ക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ. ടി. ഭക്തഗിരീഷ്, റീജിയണല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അഖില്‍, ട്രെയിനര്‍മാരായ എസ്.എ. സജുകുമാര്‍, എം. നാഗരാജ് തുടങ്ങിയവര്‍ സംസാരിച്ചു. സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.