മണ്ണാര്‍ക്കാട്: *പരമ്പരാഗതമായ മെയിന്‍ സ്വിച്ചിന് പകരം എം.സി.ബി (മിനിയേച്ചര്‍ സര്‍ക്കീട്ട് ബ്രേക്കര്‍) ഉപയോഗിക്കുക
* മൂന്ന് പിന്‍ ഉള്ള പ്ലഗുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
* ഒരു പ്ലഗ് സോക്കറ്റില്‍ ഒരു ഉപകരണം മാത്രമേ ഘടിപ്പിക്കുവാന്‍ പാടുള്ളൂ
* പ്ലഗ് പോയിന്റുകളുടെ നിയന്ത്രണ സ്വിച്ചുകള്‍ നിര്‍ബന്ധമായും ഫേസില്‍ ആയിരിക്കണം. പ്ലഗ് പിന്‍ ഇടുമ്പോഴും എടുക്കുമ്പോഴും അതിന്റെ സ്വിച്ച് ഓഫാണെന്ന് ഉറപ്പുവരുത്തുക. വയറില്‍ പിടിച്ച് പ്ലഗ് ഊരാതിരിക്കുക.
* വയറിങ്ങിലും വൈദ്യുതി ഉപകരണങ്ങളിലും ഉണ്ടായേക്കാവുന്ന ചോര്‍ച്ചമൂലം ഉള്ള അപകടം ഒഴിവാക്കാന്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ മെയിന്‍ സ്വിച്ചിനോട് അനുബന്ധിച്ച് സ്ഥാപിക്കുക.
* നനഞ്ഞ കൈവിരല്‍ ഉപയോഗിച്ച് സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
* വൈദ്യുതി ഉപകരണത്തിലോ സമീപത്തോ തീപിടുത്തം ഉണ്ടായാല്‍ സ്വിച്ച് ഓഫാക്കാന്‍ മറക്കരുത്.
*തീയണക്കുന്നതിന് വൈദ്യുതി ലൈനുകളിലോ ഉപകരണങ്ങളിലോ വെള്ളം കോരി ഒഴിക്കരുത്. ഉണങ്ങിയ മണ്ണ്, ഡ്രൈ പൗഡര്‍ ടൈപ്പ് അഗ്‌നിശമന ഉപകരണങ്ങള്‍ മുതലായവ ഉപയോഗിക്കുക.
* വൈദ്യുതി വയറിങ്ങിലോ ഉപകരണങ്ങളിലോ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് മുന്‍പ് വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
* വസ്ത്രങ്ങള്‍ ഉണക്കുന്നതിനുവേണ്ടി വൈദ്യുത പോസ്റ്റുകളില്‍ വയറോ കയറോ കെട്ടരുത്.
* പൊട്ടിക്കിടക്കുന്ന വൈദ്യുത കമ്പികളില്‍ സ്പര്‍ശിക്കരുത്.
* പരിധിയില്‍ കവിഞ്ഞ സാധനങ്ങള്‍ നിറച്ച വാഹനങ്ങള്‍ വൈദ്യുതി ലൈനിന്റെ അടിയിലൂടെയോ സമീപത്തുകൂടെയോ ഓടിച്ച് പോകരുത്.
* കന്നുകാലികളെ വൈദ്യുത പോസ്റ്റില്‍ കെട്ടരുത്.
* വൈദ്യുതി ലൈനുകള്‍ക്ക് സമീപത്തും അടിയിലും കെട്ടിടം പണിയരുത്.
* വൈദ്യുത കമ്പികള്‍ക്ക് സമീപം പട്ടം പറത്തരുത്.
* കമ്പിവേലികളില്‍ വൈദ്യുതി പ്രവഹിപ്പിക്കരുത്.
* കുട്ടികള്‍ക്ക് കൈയ്യെത്തും വിധം വൈദ്യുതി സാമഗ്രികളോ ഉപകരണങ്ങളോ സ്ഥാപിക്കരുത്
* ഫ്യൂസ് മാറ്റിയിടുമ്പോള്‍ ഫ്യൂസ് വയറിനു പകരം ചെമ്പുകമ്പി ഉപയോഗിക്കാതിരിക്കുക