മണ്ണാര്‍ക്കാട്: ത്രീ പിന്‍ പ്ലഗോടു കൂടിയ ഇസ്തിരിപ്പെട്ടി മാത്രമേ ഉപയോഗിക്കാവൂ. ഇസ്തി രിപ്പെട്ടിയില്‍ സുരക്ഷിതവും ഉയര്‍ന്ന വൈദ്യുതി പ്രവാഹ ശേഷിയുള്ളതുമായ പ്രത്യേ കം കേബിള്‍ മാത്രമേ ഉപയോഗിക്കാവൂ. ഒരു കാരണവശാലും എക്സ്റ്റന്‍ഷന്‍ കോര്‍ഡ് ഉപയോഗിച്ച് ഇസ്തിരിപ്പെട്ടി പ്രവര്‍ത്തിപ്പിക്കരുത്. വീട്ടിനകത്തെ ത്രീ പിന്‍ സോക്കറ്റുകളി ല്‍ എര്‍ത്ത് വയര്‍ കൃത്യമായി നല്‍കിയിട്ടുണ്ടെന്നും അത് ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡ് വഴി എര്‍ത്ത് പൈപ്പിലേക്ക് നല്‍കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. അതിനായി ഇല ക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ലൈസന്‍സ് ഉള്ള ഇലക്ട്രീഷ്യന്‍മാരുടെ സഹായം ഉപയോഗ പ്പെടുത്തണം. വീടിനകത്ത് ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡില്‍ 30 മില്ലി ആമ്പിയര്‍ റെസി ട്വല്‍ കപ്പാസിറ്റിയുള്ള ആര്‍.സി.സി.ബി ഘടിപ്പിച്ചിട്ടുണ്ടെന്നും ഇത് പ്രവര്‍ത്തനക്ഷമ മാണെന്നും ഉറപ്പുവരുത്തുക. ഇസ്തിരിപ്പെട്ടിയുടെ ഇലക്ട്രിക് വയറിന് ക്ഷതം ഏറ്റിട്ടി ല്ലെന്നും സുരക്ഷിതമാണോ എന്നും ഓരോ തവണ ഉപയോഗിക്കുമ്പോഴും ഉറപ്പു വരുത്തുക.