കോട്ടോപ്പാടം : വേങ്ങ – കണ്ടമംഗലം റോഡില്‍ വേങ്ങ എല്‍.പി സ്‌കൂളിന് സമീപത്ത് പുതുതായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറിന് ചുറ്റും സുരക്ഷാകവചം നിര്‍മിക്കണമെന്ന് ആവശ്യം. ഇത് സംബന്ധിച്ച് കുമരംപുത്തൂര്‍ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയ ര്‍ക്ക് കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മ പ്രവര്‍ത്തകര്‍ നിവേദനം നല്‍കി.സുരക്ഷാക വചമില്ലാത്തതിനാല്‍ ഇതുവഴിയുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നുണ്ട്.എത്രയും വേഗം നടപടിയുണ്ടാകണമെന്നാണ് ആവശ്യം. സൗപര്‍ണിക കൂട്ടായ്മ പ്രവര്‍ത്തകരായ പറമ്പത്ത് മുഹമ്മദാലി, സജി ജനത, പി.എം. മുസ്തഫ, കൃഷ്ണന്‍കുട്ടി, മുനീര്‍, ജുനൈസ്, ഇബ്രാഹിം,ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടു ത്തു.