മണ്ണാര്‍ക്കാട് : ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഡോക്ടേഴ്‌സ് ദിനം ആചരിച്ചു. തെങ്കര ആയുര്‍വേദ ആശുപത്രിയില്‍ നടന്ന ചടങ്ങ് ക്ലബ്ബ് പ്രസിഡന്റ് വി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. ഡോ.ഷാജി, ഡോ.ആശ ഷിബു എന്നിവരെ ആദരിച്ചു. ഡോ.ഷിബു, സാബു, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.