തച്ചമ്പാറ: സംഘര്‍ഷത്തിനിടെ കുഴഞ്ഞു വീണ ഓട്ടോഡ്രൈവര്‍ മരിച്ചു. പൊന്നംകോട് തോണിപ്പാടം വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (59) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ഏഴര യോടെ പൊന്നംകോട് വെച്ചായിരുന്നു സംഭവം. പൊന്നംകോട് സ്വദേശി നഹാസ് (35) എന്നയാളും അബ്ദുല്‍ ലത്തീഫും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും സംഘര്‍ഷ ത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നും തുടര്‍ന്ന് ലത്തീഫ് കുഴഞ്ഞ് വീഴുകയാ യിരുന്നുവെന്നാണ് പറയുന്നത്. ഉടന്‍ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം സ്വകാര്യ ആശുപത്രിയില്‍. ഇന്ന് ഇന്‍ക്വസ്റ്റ് നടത്തുമെന്ന് കല്ലടിക്കോട് പൊലിസ് അറിയിച്ചു. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.