മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ജൂണ്‍ മാസം 82 ശതമാനം കാര്‍ഡുടമകള്‍ റേഷന്‍ കൈപ്പ റ്റിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. സംസ്ഥാ നത്തെ റേഷന്‍ വിതരണത്തിനുള്ള ആധാര്‍ ഓതന്റിക്കേഷനില്‍ വേഗതക്കുറവ് നേരി ട്ടതിനാല്‍ ജൂണ്‍ 30ന് ചിലര്‍ക്കെങ്കിലും റേഷന്‍ വാങ്ങാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാ യിരുന്നു. ഈ സാഹചര്യത്തിലാണ് ജൂണിലെ റേഷന്‍ വിതരണം ശനിയാഴ്ച വരെ ദീര്‍ഘി പ്പിച്ചത്. ജൂണ്‍ 30 വരെ 79.08 ശതമാനം കാര്‍ഡുടമകള്‍ റേഷന്‍ കൈപ്പറ്റിയിരുന്നു. ജൂണ്‍ മാസത്തെ വിതരണം ശനിയാഴ്ച പൂര്‍ത്തിയാകുമ്പോള്‍ 82 ശതമാനം കാര്‍ഡുടമകള്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. മെയ് മാസത്തെക്കാള്‍ ഒരു ലക്ഷത്തോളം കാര്‍ഡുടമകള്‍ ജൂണില്‍ റേഷന്‍ കൈപ്പറ്റിയതായി മന്ത്രി പറഞ്ഞു.