മണ്ണാര്‍ക്കാട്: സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശാടിസ്ഥാനത്തില്‍ നടപ്പിലാക്കിയതടക്കം രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ലഭ്യമായ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ വെട്ടി ക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ന്യൂനപക്ഷാവകാശ ധ്വംസനമാണെന്നും പ്രസ്തുത സ് കോളര്‍ഷിപ്പുകള്‍ ഉടന്‍ പുനസ്ഥാപിക്കണമെന്നും വിസ്ഡം സ്റ്റുഡന്റ്‌സ് പാലക്കാട് ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. സമ്മേളനം വിസ്ഡം സ്റ്റുഡന്റ്‌സ് പാലക്കാട് ജില്ലാ പ്രസി ഡന്റ് അഷ്‌റഫ് അല്‍ ഹികമി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുല്‍ഫീക്കര്‍ പാലക്കാഴി അധ്യക്ഷത വഹിച്ചു. വിസ്ഡം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പി.യു സുഹൈല്‍ മുഖ്യാഥിതിയായി.’ഹൃദയം തുറക്കാം, ഖുര്‍ആന്‍ പഠിക്കാം’ എന്ന പ്രമേയം മുന്‍നിര്‍ത്തി 27-ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ഏപ്രില്‍ 6ന് നടക്കും. വിജയികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നല്‍കും.സംസ്ഥാന ക്യാമ്പസ് വിംഗ് ജോയിന്റ് കണ്‍വീനര്‍ ഷാനിബ് അല്‍ ഹികമി, ജില്ലാ വൈസ് പ്രസിഡന്റുമാരായ റിഷാദ് പൂക്കാടഞ്ചേരി, ടി.കെ ഷഹീര്‍ അല്‍ ഹികമി, ഷാഫി ഒറ്റപ്പാലം, എന്‍.എം ഇര്‍ഷാദ് അസ്ലം, ഷഫീഖ് അല്‍ ഹികമി, മാജിദ് മണ്ണാര്‍ക്കാട്, നൂറുല്‍ അമീന്‍ പാലക്കാട്, ഹിഷാം പട്ടാമ്പി, ഫായിസ് പാലക്കാട്, സഫ്വാന്‍ ആമയൂര്‍, ജസീം ഒലവക്കോട്, സാബിത്ത് പട്ടാമ്പി, അബ്ദുല്‍ റഊഫ് അല്‍ ഹികമി, തന്‍സീഹ് പട്ടാമ്പി, അദീബ് ഒലവക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.