അഗളി: അട്ടപ്പാടിയില്‍ നടത്തിയ ജൈവ വൈവിധ്യ സര്‍വേയില്‍ 141 ഇനം ശലഭങ്ങളും 31 ഇനം തുമ്പികളേയും കണ്ടെത്തി.ശലഭങ്ങളില്‍ പുള്ളിവാലന്‍ ശലഭം, നാട്ടുമയൂരി, പു ള്ളിതവിടന്‍,വെള്ളിനീലി,നാട്ടുമരതുള്ളന്‍എന്നിവയുടെ സാന്നിധ്യവും കണ്ടെത്തി. തു മ്പികളില്‍ പ്രധാനമായി നീലച്ചുട്ടി,നീല കുറുവാലന്‍,ദേശാടനം നടത്താറുള്ള ഓണത്തു മ്പി എന്നിവയാണ് ഉള്ളത്.നിത്യ ഹരിത വനങ്ങള്‍ മുതല്‍ മുള്‍ക്കാടുകള്‍ വരെയുള്ള അ ട്ടപ്പാടിയിലെ വൈവിധ്യം മനസ്സിലാക്കി തരുന്നവയാണ് ഈ ശലഭങ്ങളുടേയും തുമ്പിക ളുടേയും സാന്നിദ്ധ്യമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

ലാര്‍വ ഭക്ഷണ സസ്യങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവ ആയതിനാല്‍ ശലഭങ്ങള്‍ ഒരു സ്ഥലത്തെ സസ്യങ്ങളുടെയും വൈവിധ്യത്തെയും സൂചിപ്പിക്കുന്നു. ആഹാരശൃംഖ ലയിലെ പ്രധാന കണ്ണികളാണ് തുമ്പികള്‍. ഒരു ആവാസവ്യവസ്ഥയിലെ രോഗവാഹക രേയും കീടങ്ങളെയും നിയന്ത്രിക്കുന്നതില്‍ അവയുടെ പങ്ക് പ്രധാനമാണ്.നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട് കേരള വനം വന്യജീവി വകുപ്പുമായി സഹക രിച്ചാണ് ജൈവ വൈവിധ്യ സര്‍വേ നടത്തിയത്.ജനുവരി 20 മുതല്‍ 22 വരെ നടന്ന കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി 39 പേര്‍ പങ്കെടുത്തു.

വര്‍ഷത്തില്‍ മൂന്നു തവണ വ്യത്യസ്ഥ കാലങ്ങളിലായി ഇതേ രീതിയില്‍ തുടര്‍പഠനം നടത്തിയാല്‍ അട്ടപ്പാടി ബ്ലോക്കിലെ ശലഭങ്ങളുടെയും തുമ്പികളുടെയും വൈവിധ്യ ത്തെ പറ്റിയും എണ്ണത്തെ പറ്റിയും വിശദമായ വിവരങ്ങള്‍ ലഭിക്കാന്‍ സഹായിക്കുമെന്ന് ശലഭനിരീക്ഷകയും എന്‍എച്ച്എസ്പി ജോയിന്റ് സെക്രട്ടറിയുമായ ആര്‍ അശ്വതി പറ ഞ്ഞു.അട്ടപ്പാടി റേഞ്ച് ഓഫീസര്‍ സി.സുമേഷ് സി ഉദ്ഘാടനം ചെയ്തു.വര്‍ക്കിംഗ് പ്ലാന്‍ റേഞ്ച് ഓഫീസര്‍ ബി.ശ്യാമളദാസ് സംസാരിച്ചു.മണ്ണാര്‍ക്കാട് ഡിവിഷന്‍ വര്‍ക്കിംഗ് പ്ലാന്‍ റേഞ്ച് ഓഫീസര്‍ എ.ആശാലത,ശലഭ നിരീക്ഷകന്‍ ഉണ്ണി പട്ടാളി,എന്‍എച്ച്എസ്പി അംഗ ങ്ങളായ ലിജോ പനങ്ങാടന്‍,സയീദ് അന്‍വര്‍ അലി എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!