കാഞ്ഞിരപ്പുഴ : പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറം കാഞ്ഞിരപ്പുഴയുടെ നേതൃത്വത്തില്‍ ലീഡര്‍ കെ കരുണാകരന്‍ ജന്മശതാബ്ദി വാര്‍ഷിക ഉപഹാര സമര്‍പ്പണം സംഘടിപ്പിച്ചു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.വി രാജേഷ് ജില്ലയിലെ മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ അച്യുതന്‍ നായര്‍ക്ക് കരുണാകരന്‍ ജന്മശതാബ്ദി ഉപഹാരം നല്‍കി ഉദ്ഘാടനം ചെയ്തു. ചെറൂട്ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി പി ആര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ചിറക്കല്‍പ്പടി മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റ് ടി.കെ റഫീഖ്, പഞ്ചായത്ത് മെമ്പര്‍മാരായ സി.ജെ ബേബി, സാബു, റഫീഖ്, ബിന്ദു മണികണ്ഠന്‍, സുല്‍ഫിക്കറലി, മുസ്തഫ, മാനു പള്ളത്ത് , ലിറാര്‍, മുഹമ്മദ് ഗിസാന്‍, ജയപ്രകാശ് നെടുങ്ങാടി, റാണി, അനില്‍, ഉണ്ണി, പ്രിയ ടീച്ചര്‍, ജലീല്‍ കൊളമ്പന്‍, രഞ്ജിത്ത്, ഫിറോസ്, എന്നിവര്‍ സംസാരിച്ചു.