പെരിന്തല്‍മണ്ണ:ദക്ഷിണ മലബാറിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ പെരിന്തല്‍ മണ്ണക്ക് അടുത്ത് ഒടമല മഖാമിലെ നേര്‍ച്ചക്ക് ജനുവരി 15 ഞായറാഴ്ച കൊടിയേറും.
ഒടമല മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയയുടെ പേരില്‍ എല്ലാവര്‍ഷവും ആണ്ടു നേര്‍ച്ച സംഘടിപ്പിച്ചു വരുന്നുണ്ട്.
ഞായാറാഴ്ച രാവിലെ 10 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൊടിയേറ്റുന്നതോടെ നാലു മാസം നീണ്ടുനില്‍ ക്കുന്ന നേര്‍ച്ചക്ക് തുടക്കമാകും.ചടങ്ങില്‍ മഹല്ല് ഖാസിയായി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സ്ഥാനാരോഹണവും നടക്കും.ഒടമല മുദരിസ് ശരീഫ് ഫൈ സി കാരക്കാട് അധ്യക്ഷത വഹിക്കും.നേര്‍ച്ചയുടെ ഭാഗമായി വിവിധ ദിവസങ്ങളിലായി മതപ്രഭാഷണം, പ്രാര്‍ത്ഥനാ സമ്മേളനം, മൗലിദ് പാരായണം തുടങ്ങിയ പരിപാടികള്‍ നടക്കും.
മെയ് രണ്ടാം വാരത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന അന്നദാനത്തോടെയാണ് നേര്‍ച്ച സമാപിക്കുക.ഈ മാസം29, 30 തിയതികളിലായി സംഘടിപ്പിക്കുന്ന ഒടമല ശൈഖ് ഫരീദ് ഔലിയ ദഅവാ കോളജ് സനദ് ദാന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സ്വാ ദിഖലി ശിഹാബ് തങ്ങള്‍,സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫസര്‍ കെ.ആലിക്കുട്ടി മുസ്ലിയര്‍, അല്‍ ഹാഫിസ് അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, സ്വാലി ഹ് ഹുദവി തൂത തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുമെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.