അഗളി: മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിയും കോട്ടക്കല്‍ ആര്യവൈദ്യശാലയും സംയുക്തമായി ഔഷധ സസ്യങ്ങളുടെ ഉല്‍പ്പാദനവും വിപണനവും സംബന്ധിച്ച് പരിശീലനം സംഘടിപ്പിച്ചു.പദ്ധതി പ്രകാരം അട്ടപ്പാടി മേഖലയിലെ ആദിവാസി വനസംരക്ഷണ സമിതികള്‍ ഉദ്പാദിപ്പിക്കുന്ന കുറുന്തോട്ടി, ഓരില,മൂവില, ചെറുത്തേ ക്ക്,തിപ്പല്ലി തുടങ്ങിയ ഔഷധ സസ്യങ്ങള്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയ്ക്ക് കൈ മാറും.മുക്കാലി ഡോര്‍മിറ്ററിയില്‍ നടന്ന പരിശീലനം അഗളി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സി സുമേഷ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കു ന്ന നന്മ എന്ന സംഘടന ഉള്‍വനത്തിലെ കടുകുമണ്ണ ആദിവാസി വികസന സമിതി യ്ക്ക് രോഗികളേ മുക്കാലിയില്‍ എത്തിക്കുന്നതിന് ഒരു സ്ട്രെക്ച്ചര്‍ സൗജന്യമായി നല്കി.കോട്ടക്കല്‍ ആര്യവൈദ്യശാല സീനിയര്‍ മാനേജറായ ഡോ.ഗോപാലകൃഷ്ണന്, എസ്റ്റേറ്റ് മാനേജരായ സാബു,ഡോ.പ്രജിത്ത്,വിവിധ ആദിവാസി വനസംരക്ഷണ സമിതി പ്രസിഡന്റുമാരും സെക്രട്ടറിമാരും പങ്കെടുത്തു.
