അലനല്ലൂര്‍: വിവിധ മേഖലകളിലെ വിജയികളെ അനുമോദിക്കുന്നതിനായി മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച മെറിറ്റ് ഈവ് 2K23 മാനേജര്‍ പി ജയശങ്കരന്‍ ഉദ്ഘാ ടനം ചെയ്തു.എല്‍എസ്എസ്,സോണല്‍ സ്‌പോര്‍ട്‌സ്,രണ്ടാം പാദ വാര്‍ഷിക സമ്പൂര്‍ണ എപ്ലസ് നേടിയവര്‍,അവധിക്കാല ഡയറിയെഴുത്ത് തുടങ്ങിയവയിലെ വിജയികളെ യാണ് അനുമോദിച്ചത്.എല്‍.എസ്.എസ്. ജേതാവ് അന്‍ഷിയ, ക്രിസ്മസ് അവധിക്കാലത്തെ തന്റെ അനുഭവങ്ങള്‍ ചിത്ര സഹിതം അവതരിപ്പിച്ച സി ദിനാന്‍ഷാന്‍ എന്നിവര്‍ സമ്മാ നങ്ങളേറ്റുവാങ്ങി.രണ്ടാം പാദ വാര്‍ഷിക പരീക്ഷയില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ 27 കുട്ടികള്‍ക്കുള്ള സ്റ്റാര്‍ ബാഡ്ജ് വിതരണം ചെയ്തു.ഡിജിറ്റലൈസ് ചെയ്ത ഡയറപ്പതിപ്പിന്റെ പ്രകാശനം പ്രധാന അധ്യാപകന്‍ പി യൂസഫ് പ്രകാശനം ചെയ്തു.പിടിഎ പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി.എം.പി.ടി.എ. പ്രസിഡണ്ട് റുക്സാന,പി.ടി.എ. വൈസ് പ്രസിഡണ്ട് രത്‌നവല്ലി, എം.പി.ടി.എ വൈസ് പ്രസിഡണ്ട് ജംഷീന, വിദ്യാലയ സമിതി അംഗങ്ങളായ സമീറ, ജസീല, ആരിഫ, നജ്മുന്നീസ, ജംഷീന,ഫാരിഷ,അബിത, ഷൈ മാബാനു,സുനീറ,ഷംല,ഷമീര്‍ കല്ലായി,മഞ്ജുഷ തുടങ്ങിയവര്‍ സംസാരിച്ചു.