അലനല്ലൂര്‍: വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ ദേശീയ കര്‍ഷക ദിനാചരണവും, പ്രദേശത്തെ മികച്ച കര്‍ഷകനെ ആദരിക്കലും സംഘടിപ്പിച്ചു.അലനല്ലൂര്‍ ഗ്രാമപഞ്ചായ ത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലി മഠത്തൊടി പ്രദേശത്തെ മികച്ച കര്‍ഷകനായ അബ്ദു പാറോക്കോട്ടിലിനെ പൊന്നാട അണിയിച്ച് ഉദ്ഘാടനം ചെയ്തു. പി. ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എം മെ ഹര്‍ബാന്‍ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ‘കൃഷിയുടെ മാഹാത്മ്യം’ എന്ന വിഷയത്തി ല്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഫീഖ പാറോക്കോട്ട് വിഷയാവതരണം നട ത്തി.പ്രധാനാധ്യാപകന്‍ സി.ടി മുരളീധരന്‍,പി.ടി.എ വൈസ് പ്രസിഡന്റ് റസാഖ് മംഗ ലത്ത്, എം.പി.ടി.എ വൈസ് പ്രസിഡന്റ് പി ഫെമിന, പി.ടി.എ അംഗങ്ങളായ പി.പി ഉമ്മര്‍, നാസര്‍ കാപ്പുങ്ങല്‍, എ ഷംസുദ്ദീന്‍, സി.എച്ച് അബ്ദുറഹ്മാന്‍, നബീല്‍ കാപ്പില്‍, പി ഗോപാ ലകൃഷ്ണന്‍, അദ്ധ്യാപകരായ കെ.എം ഷാഹിന സലിം,സി മുഹമ്മദാലി, എ.പി ആസിം ബിന്‍ ഉസ്മാന്‍, കെ.പി ഫായിഖ് റോഷന്‍, എന്‍ ഷാഹിദ് സഫര്‍ സ്‌കൂള്‍ കൃഷി മന്ത്രി വി ഹിമ ഫാത്തിമ എന്നിവര്‍ സംബന്ധിച്ചു.