കോട്ടോപ്പാടം: ലഹരി മുക്തം എന്റെ നാട് ,വീട്,വിദ്യാലയം എന്ന പ്രമേയത്തില്‍ കോട്ടോപ്പാടം ശറഫുല്‍ ഇസ്ലാം മദ്രസ എസ് കെ എസ് ബി വി ലഹരി വിരുദ്ധ വാരാചരണം സദര്‍ മുഅല്ലിം ഉമര്‍ ഫൈസി ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടു ത്തു.വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പ്രബന്ധ മത്സരം, ക്വിസ് ,ചാര്‍ട്ട് നിര്‍മ്മാണ മത്സരം,കൊളാഷ്,ലഹരി വിരുദ്ധ റാലി, തുടങ്ങിയവ സംഘടിപ്പിക്കും.ഞായറാഴ്ച ക്യാമ്പോട് കൂടി സമാപി ക്കും.ഹാഷിം വാഫി,എ കെ സലീം,ഇബ്രാഹീം മുസ്ല്യാര്‍,നാഫിഅ് മുസ്ല്യാര്‍,മുഹ്‌സിന്‍ ബാഖവി,അസീസ് മുസ്ല്യാര്‍,ഹംസ മുസ്ല്യാര്‍, സിദ്ദീഖ് മുസ്ല്യാര്‍,സുലൈമാന്‍ മുസ്ല്യാര്‍ അലി മുസ്ല്യാര്‍,മൊയ്തുട്ടി മുസ്ല്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.