തെങ്കര: പഞ്ചായത്തിലെ കൈതച്ചിറ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി സര്‍ക്കാര്‍ യു പി സ്‌കൂള്‍ അനുവദിക്കണമെന്ന് എ ഐവൈഎഫ് കൈതച്ചിറ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡ ലം പ്രസിഡന്റ് ഭരത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഷെഫീ ഖ് അധ്യക്ഷനായി.മേഖല കമ്മിറ്റി അംഗം ഗോകുല്‍ സംസാരിച്ചു. റിയാസ് രക്തസാക്ഷി പ്രമേയവും ഷാഹിദ് അനുശോചന പ്രമേയ വും അവതരിപ്പിച്ചു.യൂണിറ്റ് സെക്രട്ടറി ആബിദ് സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികള്‍: ഷെഫീഖ് (സെക്രട്ടറി),ആശിഫ് (പ്രസിഡ ന്റ്),റഷീദ് (ജോയിന്റ് സെക്രട്ടറി),റിയാസ് (വൈസ് പ്രസിഡന്റ്).