അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി.സ്‌കൂളില്‍ ലോക ഭിന്ന ശേഷിദിനം ആചരിച്ചു.പൂര്‍വ്വ വിദ്യാര്‍ത്ഥി ഷൗക്കത്ത് തെക്കന്‍ ഉദ്ഘാടനം ചെയ്തു.മാനേജര്‍ പി ജയശങ്കരന്‍ പൊ്ന്നാടയ ണിയിച്ച് ആദരിച്ചു.പി.ടി.എ. പ്രസിഡണ്ട് ഷമീര്‍ തോണിക്കര ഉപഹാ രം കൈമാറി.കുട്ടികളുടെ കളറിംഗ് മത്സരവും മുതിര്‍ന്ന കുട്ടികളു ടെ ‘ഭിന്നശേഷീ സൗഹൃദ വിദ്യാലയം’ എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനയും നടന്നു.ഡിസംബര്‍ 1 മുതല്‍ 31 വരെയുള്ള ഒരുമാസക്കാല യളവില്‍ വൈവിധ്യങ്ങളായ അനുബന്ധ പരിപാടികള്‍ ആസൂത്ര ണം ചെയ്തിട്ടുണ്ടെന്ന് പ്രധാനാധ്യാപകന്‍ പുല്ലിക്കുന്നന്‍ യൂസഫ് അറിയിച്ചു.