അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂ ളില്‍ സംഘടിപ്പിച്ച ഭിന്നശേഷി സൗഹൃദ സംഗമം ശ്രദ്ധേയമാ യി.ഒളിമ്പ്യന്‍ ആകാശ് എസ് മാധവ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അയ്യൂബ് മുണ്ടഞ്ചേരി അധ്യക്ഷത വഹിച്ചു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലി മഠത്തൊടി മുഖ്യാതിഥിയായി.പ്രധാനാധ്യാപകന്‍ സി ടി മുരളീധരന്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റഹ്മത്ത് മഠത്തൊടി, കെ.ടി.ഹംസപ്പ , റഹീസ് എടത്തനാട്ടുകര, ഷമീം കരുവള്ളി, റസാഖ് മംഗലത്ത്, ശിഹാബ് വെളുത്തേടത്ത്, ഉമ്മര്‍ കുറുക്കന്‍, ടി പി നൂറുദ്ദീന്‍,അലി കാപ്പുങ്ങല്‍ എന്നിവര്‍ ഭിന്നശേഷി ക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ‘പരിമിതികളെ എ ങ്ങനെ മറികടക്കാം’ എന്ന് വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ ഷംസുദ്ദീനും, ‘ഭിന്നശേഷി സൗഹൃദ വിദ്യാലയം’എന്ന വിഷയത്തില്‍ റഷീദ് ചതുരാലയും ക്ലാസെടുത്തു. ടി.എസ്.നേഹ ഹുസൈന്‍, പി.മുഹമ്മദ് നിഹാല്‍, പി.പി. ആദില്‍ ഹാമിദ് , വി. സാദിഖ്, ആയിഷ പാതിരമണ്ണ, ഷൗക്കത്തലി തെക്കന്‍, റഷീദ് പരിയാരന്‍, എന്‍.നിമ, കെ. മിന്‍ഹ എന്നിവരുടെ വിവിധ കലാപ രിപാടികളും അരങ്ങേറി. അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത് ,സി. മുഹമ്മദാലി, എ.പി ആസിം ബിന്‍ ഉസ്മാന്‍, എം പി മിനിഷ ,എന്‍ ഷാഹിദ് സഫര്‍ , എം ഷബാന ഷിബില , ഐ ബേബി സല്‍വ, എം മാഷിദ എന്നിവര്‍ സംസാരിച്ചു.