അഗളി: തമിഴ്‌നാട്ടില്‍ നിന്നും കടത്തികൊണ്ട് വന്ന 1800 കിലോ റേഷനരി അഗളി പൊലീസ് പിടികൂടി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടത്തറ നായ്ക്കര്‍പ്പാടിയില്‍ നിന്നാണ് 41 ചാക്ക് അരി പിടികൂടിയത്.വാഹനവും കസ്റ്റഡിയിലെടുത്തു.29 ചണചാക്കുകളിലും 12 പ്ലാസ്റ്റിക് ചാക്കുകളിലുമായാണ് അരി സൂ ക്ഷിച്ചിരുന്നത്.അഗളി എസ്‌ഐ ജയപ്രസാദും സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്.പിടികൂടിയ റേഷനരി സിവില്‍ സപ്ലൈസ് വകുപ്പിന് കൈമാറി.