ന്യൂഡല്‍ഹി: കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം. സെപ്തംബര്‍ 20-നകം ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീം പറഞ്ഞു. കൂടാതെ ചീഫ് സെക്രട്ടറി 23-ന് സുപ്രീം കോടതിയില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ടു.
തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് നേരത്തേ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഫ്‌ളാറ്റ് ഉടമകളും നിര്‍മ്മാതാക്കളും നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. എറണാകുളം ജില്ലയിലെ മരട് നഗരസഭക്ക് കീഴില്‍ തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ടുമെന്റ്, ആല്‍ഫ വെഞ്ചേഴ്‌സ് എന്നീ എന്നീ അഞ്ച് ഫ്‌ളാറ്റ് സുമച്ചയങ്ങളാണ് പൊളിക്കേണ്ടിവരിക