തിരുവനന്തപുരം : തെരുവുനായയെ വെടിവെച്ചു കൊന്നു എന്ന പരാതി ലഭിച്ചതിന്റെ പേരില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു. മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ പരാതിയിലാണ് പോലീസ് കേസ്സെടുത്തത്.
കഴിഞ്ഞ മാസം 21നാണ് പൂജപ്പുര ചാടിയറ ക്ഷേത്രത്തിന്റെ സമീപമാണ് ഡോക്ടര്‍ വിഷ്ണു തെരുവുനായയെ വെടിവെച്ചത്. വെടിയേറ്റ നായയെ പി എം ജിയിലെ മൃഗാശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ചത്തുപോയി. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വിഷ്ണു നായയെ വെടിവെച്ചത്.
താന്‍ വെടിവെച്ച നായ അപകടകാരി ആയിരുന്നെന്നും തന്റെ മകനെ സ്ഥിരമായി പിന്തുടര്‍ന്ന് ഉപദ്രവിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നെന്നും വിഷ്ണു പോലീസിനോട് പറഞ്ഞു. വിഷ്ണുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.