കുമരംപുത്തൂര്‍:നെച്ചുള്ളി ഗവണ്മെന്റ് ഹൈസ്‌കൂളിലെ പ്രവേ ശനോത്സവം വര്‍ണാഭമായി ആഘോഷിച്ചു.ഈ അധ്യയന വര്‍ഷ ത്തെ സ്‌കൂള്‍ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു.പി. ടി.എ പ്രസിഡന്റ് കെ. പി. മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രഡിഡന്റ് മേരി സന്തോഷ് മുഖ്യാതിഥിയായിരുന്നു. അധ്യാപിക മാരായ നീതു,മല്ലിക, ടൂസി, ശ്രീജ സാബിറ, എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.സ്‌കൂള്‍ പ്രധാനാധ്യാപിക എസ്.ശാലിനി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ബഷീര്‍ അക്കര നന്ദിയും പറഞ്ഞു.
