അഗളി:അട്ടപ്പാടിയില്‍ വനത്തില്‍ നിന്നും ചന്ദനമരം മുറിക്കാന്‍ ശ്രമിച്ച ശ്രമിച്ച സംഭവത്തില്‍ അഞ്ചു പേര്‍ പിടിയില്‍. ഒറ്റപ്പാലം, തൃക്കടീരി,ഉള്ളാത്തുതൊടി യു.ടി രഞ്ജിത്ത് (31),വരോട്, കോ ലത്തുപറമ്പ് വീട്ടില്‍ മുഹമ്മദ് ഫവാസ് (20),അഗളി കോട്ടത്തറ, ഊമപ്പാടി ഊരിലെ രംഗസ്വാമി (34),കല്‍ക്കണ്ടിയൂര്‍, വി. വിനോദ് (26),ഷോളയൂര്‍,ചിറ്റൂര്‍, ചുണ്ടകുളം ഊരിലെ പി.ശെല്‍വന്‍ (38) എന്നിവരാണ് അറസ്റ്റിലായത്.ആയുധങ്ങളും കണ്ടെടുത്തു.

ഒമ്മല ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ നെല്ലിപ്പതി വനത്തില്‍ നി ന്നും കഴിഞ്ഞ ദിവസം ഒരു കുറ്റി പച്ചചന്ദനമരം മുറിച്ച് വീഴ്ത്താ ന്‍ ശ്രമിച്ചെന്നാണ് കേസ്.മലവാരത്തില്‍ മുമ്പും ആയുധങ്ങളുമായി കടന്ന് ഒമ്പത് കുറ്റി പച്ചചന്ദനമരങ്ങള്‍ മുറിച്ച് കഷ്ണങ്ങളാക്കി 15 കിലോ ചന്ദനം കടത്തി കൊണ്ട് പോയിട്ടുള്ളതായും കോട്ടത്തറ സ്വദേശിക്ക് ഇത് വില്‍പ്പന നടത്തിയിട്ടുള്ളതായും പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഒമ്മല സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഷാജഹാന്‍,ബിറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സുതന്‍,സുമേഷ്,സുരേന്ദ്രന്‍,ഫോറസ്റ്റ് വാച്ചര്‍ മൂര്‍ത്തി,വാച്ചര്‍മാരായ സന്തോഷ്,രാമകൃഷ്ണന്‍,മാരിമുത്തി,ചെല്ലന്‍ എന്നിവരടങ്ങുന്ന സംഘമാണ് മാണ് പ്രതികളെ പിടികൂടിയതെന്ന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജയചന്ദ്രന്‍ അറിയി ച്ചു.നെല്ലിപ്പതി വനത്തില്‍ നിന്നും ഒമ്പത് കുറ്റി പച്ചചന്ദന മരങ്ങള്‍ മുറിച്ച് കടത്തി കൊണ്ട് പോയ കേസില്‍ അന്വേഷണം നടന്ന് വരുന്നതായും ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!