അലനല്ലൂര്‍ :വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് അലനല്ലൂര്‍ എഎം.എല്‍.പി. സ്‌കൂളില്‍ പ്രവേശനോത്സവം ആവേശ മായി.വര്‍ണ്ണ ബലൂണുകളുമായി നവാഗതര്‍ അണിനിരന്ന റാലിക്കു ശേഷം നടന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ ഉദ്ഘാടനം ചെയ്തു. പുതുതായെത്തിയ കുട്ടികള്‍ക്കെല്ലാം പേന,പെന്‍സില്‍,റബ്ബര്‍,കട്ടര്‍,നോട്ട് ബുക്ക് എന്നിവയടങ്ങിയ കിറ്റു കള്‍ മുന്‍ പ്രധാനാദ്ധ്യാപകന്‍ പട്ടലൂര്‍ ദാമോദരന്‍ നമ്പൂതിരി വിത രണം ചെയ്തു. വിഷ്ണു അലനല്ലൂര്‍ നയിച്ച ഗാനോത്സവം പരിപാടിക്ക് മാറ്റുകൂട്ടി.ട്രസ്റ്റ് സെക്രട്ടറി പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എ.സുദര്‍ശനകുമാര്‍ , കെ.ലിയാക്കത്തലി,കെ.തങ്കച്ചന്‍, കെ. വേണുഗോപാലന്‍,പി.പി.മന്‍സൂര്‍ മാസ്റ്റര്‍, നൗഷാദ് പുത്തങ്കോട്ട് എന്നിവര്‍ സംസാരിച്ചു.