മണ്ണാര്‍ക്കാട്:നെഹ്‌റു യുവ കേന്ദ്ര ദേശീയോദ്ഗ്രഥന ക്യാമ്പിന്റെ ഭാഗമായുള്ള അന്തര്‍ സംസ്ഥാന കലാമേളയ്ക്ക് കാഞ്ഞിരത്ത് അര ങ്ങുണരാന്‍ ഇനി മണിക്കൂറുകളുടെ ദൂരം മാത്രം.നെഹ്‌റു യുവ കേന്ദ്ര,മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യ ത്തില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ സഹകരണത്തോടെ ഒരുക്കുന്ന അന്തര്‍സംസ്ഥാന കലാമേളയക്ക് വിരുന്നേകാനൊരുങ്ങി കഴിഞ്ഞു നാട്. നാളെ ഇന്ത്യ കാഞ്ഞിരത്തെത്തുന്ന പ്രതീതിയായി രിക്കും.പതിനഞ്ചില്‍ അധികം സംസ്ഥാനങ്ങളിലെ 250 ഓളം യുവ തി യുവാക്കളായ കലാകാരന്‍മാര്‍ അണിനിരക്കുന്ന സംസ്‌കാരിക ഘോഷയാത്രയും കലാമേളയും നാടിന് കാഴ്ചയുടെ നവ്യാനുഭവ മേകുമെന്ന കാര്യം തീര്‍ച്ച.ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് പൊറ്റശ്ശേരി സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്ത് നി്ന്നും വാദ്യമേള ഘോഷത്തോടെ സാംസ്‌കാരിക ഘോഷയാത്ര ആരംഭിച്ച് കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് പരിസരത്ത് സമാപിക്കും.തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസ് ഉദ്ഘാടനം ചെയ്യും.മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ. എന്‍.ഷംസുദ്ദീന്‍ മുഖ്യാതിഥി ആയി പങ്കെടുക്കും.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷെരീഫ് അധ്യക്ഷനാകും. നെഹ്‌റു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ എം അനില്‍കുമാര്‍ ദേശീയോദ്ഗ്രഥന സന്ദേശം നല്‍കും.മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി,മുന്‍ എംഎല്‍എ കളത്തില്‍ അബ്ദുള്ള എന്നിവര്‍ വിശിഷ്ടാ ഥിതികളാകും.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അച്യുതന്‍ നായര്‍, സീമ കൊങ്ങശ്ശേരി,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ.പി മൊയ്തു,രുഗ്മണി,കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി രാധാകൃഷ്ണന്‍,സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ അരുണ്‍ ഓലിക്കല്‍,നുസ്‌റത്ത് ചേപ്പാടന്‍ പഞ്ചായത്ത് അംഗങ്ങളായ സിജെ ബേബി,പി ചിന്നക്കുട്ടന്‍,സാജിത,മണ്ണാര്‍ക്കാട് സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍,പിഎസ് സി ബി പ്രസിഡന്റ് ജയപ്രകാശ് നെടുങ്ങാടി,കാഞ്ഞിരപ്പുഴ കോ ഓപ്പറേ റ്റീവ് അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ്, വിവിധ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ അബ്ദുള്‍ സലാം,ഹാരിസ്,പ്രഭാകരന്‍,തോമസ് വെണ്ണമറ്റം,അഡ്വ ടി എ സിദ്ദീഖ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ലിലീപ് കുമാര്‍,ജോയി ജോസഫ്, കെ രാമന്‍കുട്ടി,പടുവില്‍ മുഹമ്മദാലി,രവി അടിയത്ത്, ബാലന്‍ പൊറ്റേശ്ശേരി,ബിജു പൂഞ്ചോല വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ജോര്‍ജ്ജ് നമ്പുശ്ശേരി, പൊറ്റശ്ശേരി ജിഒഎച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ പ്രേമാനന്ദന്‍ എന്നിവര്‍ ആശംസ കളര്‍പ്പിച്ച് സംസാരിക്കും.കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി മണികണ്ഠന്‍ സ്വാഗതവും പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഗിരീഷ് ഗുപ്ത നന്ദിയും പറയും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!