മണ്ണാര്‍ക്കാട്: രാജ്യത്തെ രക്ഷിക്കുക,ജനങ്ങളെ രക്ഷിക്കുകയെന്ന മു ദ്രാവാക്യമുയര്‍ത്തി മാര്‍ച്ച് 28,29 തിയതികളില്‍ നടക്കുന്ന ദ്വിദിന ദേ ശീയ പമണിമുടക്ക് വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ (സി ഐടിയു) മണ്ണാര്‍ക്കാട് ഏരിയ കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു. ഏരി യ പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി.ഏരിയാ സെക്രട്ടറി നിയാസ് വ്യൂ,ജില്ലാ വൈസ് പ്രസിഡന്റ് നീനു ഷൗക്കത്ത്,അമീര്‍ യാല്‍,സുരേഷ് റെഡ് വണ്‍,റഷീദ്,രാജേഷ് എന്നിവര്‍ സംസാരിച്ചു.