കോട്ടോപ്പാടം:കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ മ ത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന അഭ്യസ്തവിദ്യരായ ഉദ്യോഗാ ര്‍ത്ഥികളുടെ സംഗമവും ടെസ്റ്റ് സിരീസുകളില്‍ മികവ് പ്രകടിപ്പിച്ച വര്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.ഗേറ്റ്‌സ് കോച്ചിങ്ങ് ക്ലാസ് റൂം പരിപാടിയുടെ ഭാഗമായി കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍സെ ക്കന്ററി സ്‌കൂളില്‍ നടന്ന സംഗമം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ സംഗമം ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി അസീസ് കോട്ടോപ്പാടം,ഗ്രാമപഞ്ചായത്തംഗം കെ.ടി. അ ബ്ദുള്ള,കരിയര്‍ വിങ് ചെയര്‍മാന്‍ എം.മുഹമ്മദലി മിഷ്‌കാത്തി,കണ്‍ വീനര്‍ ബഷീര്‍ അമ്പാഴക്കോട്,ഗേറ്റ്‌സ് ഭാരവാഹികളായ എം.പി. സാ ദിഖ്,ഇ.റഷീദ്,സിദ്ദീഖ് പാറോക്കോട്, സലീം നാലകത്ത്,കെ. മൊയ്തു ട്ടി,എ.കെ.കുഞ്ഞയമു,ഒ.മുഹമ്മദലി,കെ.എ.ഹുസ്‌നി മുബാറക്, കെ. ഫെമീഷ് സംസാരിച്ചു.
ജംഷാദ് കരുവാരകുണ്ട്,പി.ഷമീം പരിശീലന ക്ലാസ് നയിച്ചു. തുടര്‍ ന്ന് നടന്ന മെന്റേഴ്‌സ് മീറ്റില്‍ പെരിന്തല്‍മണ്ണ ബി.ഡി.ഒ എ.മുഹമ്മ ദലി മത്സര പരീക്ഷാനുഭവങ്ങള്‍ പങ്ക് വെച്ചു.എ.ഷൗക്കത്തലി, ഒ. നാസര്‍,കെ.എം.ജസീന,സി.സീനത്ത്,യു.പി.ഷംസിയ,നാസര്‍ ഓ ങ്ങല്ലൂര്‍,എം.ഷഹനാസ്,എം.യു.ജാബിറ,എം.മാരിയത്ത് ബീവി പ്രസംഗിച്ചു.വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പിന് ഹാരിസ് കോ ലോതൊടി,പി.ഇക്ബാല്‍,പി.സിദാന്‍, ഇ.അനു ഷെര്‍വാന്‍ നേതൃത്വം നല്‍കി.
പി.എസ്.സി,യു.പി.എസ്.സി,സ്റ്റാഫ് സെലക് ഷന്‍ കമ്മീഷന്‍ എന്നിവ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് യുവതി യുവാക്കളെ സജ്ജമാക്കു ന്നതിനായുള്ള സൗജന്യ സമഗ്ര പരിശീലന പദ്ധതിയില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍, പ്രമുഖ പരിശീലകരുടെ ക്ലാസുകള്‍,ഓണ്‍ലൈന്‍ കോച്ചിങ്ങ്,ടെസ്റ്റ് സിരീസ്, മോഡല്‍ എക്സാം,സംശയ നിവാരണത്തിന് പ്രത്യേക സെഷനുകള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കു ന്നത്.