അലനല്ലൂര്‍ :രണ്ട് തവണ ടെണ്ടര്‍ ചെയ്തിട്ടും കരാര്‍ ഏറ്റെടുക്കാനാളി ല്ലാതായതോടെ കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ അ രിയൂര്‍ പാലം മുതല്‍ അലനല്ലൂര്‍ വരെയുള്ള ഭാഗത്തെ അറ്റകുറ്റ പ ണികള്‍ അനിശ്ചിതത്വത്തില്‍.ഒരു വര്‍ഷത്തെ നടത്തിപ്പു കരാറില്‍ സംസ്ഥാന പാതയുള്‍പ്പടെ കുമരംപുത്തൂര്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന നാട്ടുകല്‍-പാലോട്-കുന്നിന്‍പുറം-നരിക്കോട്-ചാമപ്പറമ്പ് റോ ഡ്,നാട്ടുകല്‍ -പാലോട്-ചെത്തല്ലൂര്‍-മുറിയക്കണ്ണി-വാക്കടപ്പുറം തുമ്പ ക്കണ്ണി റോഡ്,ഒറ്റപ്പാലം -മണ്ണാര്‍ക്കാട് റോഡ്,കല്ലടിക്കോട് ശ്രീകൃഷ്ണ പുരം റോഡ്,വട്ടമ്പലം -കൊട്ടപ്പുറം റോഡ്,അലനല്ലൂര്‍ -കണ്ണന്‍കുണ്ട്-കൊടിയന്‍കുന്ന് റോഡ്,അരിയൂര്‍ -അമ്പാഴക്കോട്-പൊതുവപ്പാടം റോഡ്,കണ്ടമംഗലം-കുന്തിപ്പാടം-ഇരട്ടവാരി റോഡ്,ആലുങ്ങല്‍-കൊ മ്പന്‍കല്ല്-ഓലപ്പാറ റോഡ്,ഉണ്ണ്യാല്‍-എടത്തനാട്ടുകര റോഡുകളു ടെ പരിപാലനത്തിനായി ക്ലസ്റ്ററായാണ് പൊതുമരാമത്ത് നിരത്തു വിഭാഗം ടെണ്ടര്‍ ക്ഷണിച്ചത്ആകെ 70.35 കിലോ മീറ്റര്‍ ദൈര്‍ഘ്യ ത്തില്‍ ബിഎം ആന്‍ഡ് ബിസി ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ക്കായി 3,36,46000 രൂപയാണ് കരാര്‍ തുക.
ഫെബ്രുവരി 9നാണ് ആദ്യം ടെണ്ടര്‍ ക്ഷണിച്ചത്.21ന് തുറന്നെങ്കിലും ഏറ്റെടുക്കാന്‍ ആരുമുണ്ടായില്ല.ഇതേ തുടര്‍ന്ന് അടുത്ത ദിവസം റീ ടെണ്ടര്‍ ചെയ്ത് ഈ മാസം നാലിന് തുറന്നെങ്കിലും അന്നും പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാര്‍ എത്തിയില്ല.ഒരു വര്‍ഷത്തെ കാലാവധി കഴിയാതെ ബില്ല് മാറാനാകില്ലെതും വലിയ നിക്ഷേപ തുക വേണ മെന്നതിന് പുറമെ പ്രവൃത്തികളുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളുമാണ് ടെണ്ടര്‍ ഏറ്റൈടുക്കുന്ന കാര്യത്തില്‍ കരാറു കാര്‍ വിമുഖത കാണിക്കുന്നതെന്നാണ് വിലയിരുത്തല്‍.11 റോഡു കളുടെ പ്രവൃത്തികള്‍ക്കായുള്ള അസംസ്‌കൃത വസ്തുക്കള്‍ മുന്നേ കൂട്ടി സംഭരിച്ച് വെക്കണമെന്നതുള്‍പ്പടെയുള്ള നിബന്ധനയുണ്ട്. നടത്തിപ്പു കരാര്‍ കാലാവധിയില്‍ റോഡിന് കുഴപ്പങ്ങളുണ്ടായാല്‍ മാത്രമേ പ്രവൃത്തിയും നിര്‍വഹിക്കാനാകൂ.അത് കൊണ്ട് തന്നെ സംഭരിച്ച് വെക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ പ്രവൃത്തികള്‍ക്കായി വിനിയോഗിക്കേണ്ടി വന്നില്ലെങ്കില്‍ നഷ്ടം വരുമോയെന്നും കരാറു കാരെ ചിന്തിപ്പിക്കുന്നുണ്ടാകാം.മൂന്നാം തവണയും പ്രവൃത്തി ടെ ണ്ടര്‍ വിളിക്കാനുള്ള തീരുമാനത്തിലാണ് പൊതുമരാമത്ത് നിരത്ത് പരിപാലന വിഭാഗം.
അതേ സമയം അപകടങ്ങളും മരണങ്ങളുമുണ്ടായിട്ടും സംസ്ഥാന പാതയിലെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണുന്നതില്‍ പൊതു മരാമത്ത് വകുപ്പ് തുടരുന്ന അനാസ്ഥയ്‌ക്കെതിരെ വിമര്‍ശനങ്ങളു യരുന്നുണ്ട്.കുമരംപുത്തൂര്‍ ഒലിപ്പുഴ പാതയില്‍ അരിയൂര്‍ പാലം മുതല്‍ അലനല്ലൂര്‍ വരെയുള്ള ഭാഗത്ത് റോഡിന്റെ സ്ഥിതി വളരെ മോശമാണ്.കഴിഞ്ഞ ആറു മാസങ്ങള്‍ക്കിടെ കോട്ടോപ്പാടത്തേയും കാട്ടുകുളത്തേയും റോഡിലെ കുഴികള്‍ രണ്ട് പേരുടെ ജീവന്‍ അപ ഹരിച്ചിരുന്നു.റോഡ് അറ്റകുറ്റ പണി നിര്‍വഹിക്കാനായി പൊതുമാ രമാത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗത്തിന് മേല്‍ സമര്‍ദ്ദമേ റുന്നുണ്ടെങ്കിലും കരാറുകാരെ കിട്ടാത്തതാണ് പ്രതിസന്ധിയ്ക്കി ടയാക്കുന്നത്.
സംസ്ഥാന പാതയില്‍ സമീപ കാലത്തായി പാതയുടെ ഉപരിതലം പുതുക്കല്‍,അറ്റകുറ്റപണി,കലുങ്കും അഴുക്കുചാലും നിര്‍മിക്കല്‍ പ്രവൃത്തിയുള്‍പ്പടെ കുമരംപുത്തൂര്‍ സെക്ഷന്‍ പരിധിയില്‍ 65 ല ക്ഷത്തോളം രൂപയുടെ പ്രവൃത്തി നടത്തിയിട്ടുണ്ട്.എന്നാല്‍ അരി യൂര്‍ മുതല്‍ അലനല്ലൂര്‍ വരെയുള്ള ഭാഗത്തിന്റെ പരിപാലനം മരാ മത്ത് വകുപ്പ് പരിപാലനത്തിന് നല്‍കിയതാണ് നിലവിലെ പ്രതി സന്ധികള്‍ക്ക് ഇടവരുത്തിയിരിക്കുന്നത്. ഈ ഭാഗത്തെ അറ്റകുറ്റ പണിയ്ക്കായി കുമരംപുത്തൂര്‍ സെക്ഷനില്‍ നിന്നും നേരത്തെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരുന്നുവെങ്കിലും നിരത്ത് പരിപാലന വിഭാ ഗത്തിന് ഭരണാനുമതി നല്‍കുകയായിരുന്നു.