കുമരംപുത്തൂര്‍: നാട്ടുകാര്‍ പുലിയെ കണ്ടതായി പറയുന്ന പൊതുവ പ്പാടത്ത് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരെ ത്തി പരിശോധന നടത്തി.റബര്‍ തോട്ടങ്ങളില്‍ കാട് വളര്‍ന്ന് നില്‍ ക്കുന്നത് വന്യജീവികള്‍ക്ക് തമ്പടിക്കാന്‍ സൗകര്യമൊരുക്കുമെന്ന തിനാല്‍ തോട്ടങ്ങളിലെ കാട് വെട്ടിത്തെളിക്കണമെന്ന് വനപാലകര്‍ ഉടമയ്ക്ക് നിര്‍ദേശം നല്‍കി.പ്രദേശത്ത് ക്യാമറ സ്ഥാപിച്ച് നിരീക്ഷ ണം നടത്തി പുലി സാന്നിദ്ധ്യം ഉറപ്പാകുന്ന സാഹചര്യത്തിലാണ് കൂട് വെയ്ക്കുന്നതിനെ കുറിച്ച് വനംവകുപ്പ് ആലോചിക്കൂ. നിലവി ല്‍ കടുവകളുടെ കണക്കെടുപ്പ് നടക്കുന്നതിലേക്ക് ക്യാമറകള്‍ ഉപ യോഗിച്ച് വരുന്നതിനാല്‍ ഇത് പൂര്‍ത്തിയാകുന്ന മുറയ്‌ക്കേ ക്യാമറ സ്ഥാപിക്കുന്നതിനും നടപടിയുണ്ടാകൂവെന്നാണ് അറിയുന്നത്.
അതേ സമയം പുലിസാന്നിദ്ധ്യം പൊതുവപ്പാടം ഗ്രാമത്തിന്റെ ഭീതി ഇരട്ടിപ്പിച്ചിരിക്കുകയാണ്.പുലര്‍ച്ചെ തൊഴിലാളികള്‍ ടാപ്പിങ്ങിന് ഇറ ങ്ങാന്‍ പോലും മടിയിക്കുകയാണ്.പടക്കം പൊട്ടിച്ചും മറ്റുമാണ് ടാപ്പി ങ് തൊഴിലാളികള്‍ തോട്ടങ്ങളിലേക്ക് പോകുന്നത്.തുടര്‍ച്ചയായി പുലിസാന്നിദ്ധ്യമുണ്ടായതോടെ കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ ഡിഎഫ്ഒയ്ക്ക് നിവേദനം നല്‍കിയിരുന്നു.ഇതേ തുടര്‍ന്നാണ് വനപാലക സംഘം സ്ഥലത്ത് സന്ദര്‍ശനം നടത്തിയത്.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ റേഞ്ച് ഓഫീസര്‍ ഗ്രേഡ് എം ശശികുമാര്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ യു ജയകൃഷ്ണന്‍, വനപാല കരായ സി അന്‍സീറ,കെ എസ് സന്ധ്യ,ഷിഹാബുദ്ദീന്‍,മുഹമ്മദ് ഷിഹാബ്,പി അബ്ദു എന്നിവരാണ് പരിശോധന നടത്തിയത്.വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മിയും സ്ഥലത്തെത്തിയിരുന്നു.