തെങ്കര:ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേ ഡറ്റിന്റെ രണ്ടു ദിവസത്തെ പരിശീലന ക്യാമ്പ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ നിയമങ്ങളെ യുക്തിപരമായ ചിന്ത കൊണ്ടും മനോ ഭാവം കൊണ്ടും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യു മ്പോഴാണ് മനുഷ്യന്‍ ഉന്നതനാവുന്നതെന്നു അദ്ദേഹം അഭിപ്രായ പ്പെട്ടു.
നിയമ വ്യവസ്ഥകളെ ശിക്ഷകള്‍ ഭയന്നുകൊണ്ട് അനുസരിക്കപ്പെ ടുന്ന സാഹചര്യം നിയനത്തിന്റെ കണ്ണു വെട്ടിച്ചും പഴുതുകള്‍ ഉപ യോഗിച്ചും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് പ്രേരണനല്‍കുകയാണെ ന്നും ഗഫൂര്‍ പറഞ്ഞു.വാര്‍ഡ് മെമ്പര്‍ സന്ധ്യഷിബു അധ്യക്ഷത വ ഹിച്ചു. സബ് ഇന്‍സ്പെക്ടര്‍ എന്‍ യൂസുഫ് സിദ്ധീഖി, പി ടി എ പ്രസി ഡണ്ട് മജീദ് തെങ്കര,പ്രിന്‍സിപ്പാള്‍ പി അബ്ദുല്‍ സലീം , പ്രധാനാ ധ്യാപിക പി കെ നിര്‍മല , എസ് എം സി ചെയര്‍മാന്‍ ശിവശങ്കരന്‍ , സബീന ടീച്ചര്‍ കോര്‍ഡിനേറ്റര്‍ മാരായ ജയറാം മാസ്റ്റര്‍,ശൈലജ ടീച്ചര്‍ സംസാരിച്ചു.