അലനല്ലൂർ: എടത്തനാട്ടുകര ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ എൻ .എസ്.എസ് വോളണ്ടിയർമാരുടെ സപ്ത ദിന സഹവാസ ക്യാ മ്പിന് ‘അതിജീവനം’ സ്കൂളിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം വിജില ൻസ് ആൻ്റ് ആന്റി കറപ്ഷൻ ബ്യൂറോ സർക്കിൾ ഇൻസ്പെക്ടർ പി.ജ്യോതിന്ദ്ര കുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു.
എം.എസ് വിഗ്നേഷ് ഐസ് ബ്രേക്കിംഗിനു നേതൃത്വം നൽകി. വാർ ഡ് അംഗം അക്ബർ അലി പറോക്കോട്ട്, പ്രിൻസിപ്പാൾ എസ്.പ്രതീഭ, പ്രോഗ്രാം ഓഫീസർ സി.ജി വിപിൻ, ബി.ബി ഹരിദാസ്, കെ.ശിവദാ സൻ, വോ ളണ്ടിയർ ലീഡർ എ.മുഹമ്മദ് ഫർഷാദ് സനീൻ എന്നിവർ സംസാ രിച്ചു.
എത്തനാട്ടുകര കെ.എസ്.എച്ച്.എം ആർട്സ് ആൻ്റ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പിന് ചളവ ഗവ. യു.പി സ്കൂളിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.
വാർഡ് അംഗം പി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ മാൻ മഠത്തൊടി അലി, കോളേജ് പ്രിൻസിപ്പാൾ പി.ടി അബ്ദുള്ള ക്കുട്ടി, എൻ.അബ്ബാസലി, പ്രദീപ്, പ്രോഗ്രാം ഓഫീസർ എം.അമീർ ഖാൻ, എം.അജിത്ത് കുമാർ, എ.പി മാനു, അൻവർ, എ.അനാമിക എന്നിവർ സംസാരിച്ചു.