അലനല്ലൂര്‍ :30 വര്‍ഷക്കാലത്തെ വിശേഷങ്ങളും പഠനാനുഭവങ്ങളും പരിഭവങ്ങളും പങ്കുവെച്ച് എടത്തനാട്ടുകര കോട്ടപ്പള്ള ഗവ.ഓറിയ ന്റല്‍ ഹൈസ്‌കൂളിലെ 1990-91 വര്‍ഷത്തെ എസ്.എസ്.എല്‍.സി വി ദ്യാര്‍ഥികളുടെ ‘ ഒരു വട്ടം കൂടി’ ബാച്ച് സംഗമം ശ്രദ്ധേയമായി. പഠി ച്ചിരുന്ന ക്ലാസ്സും അടുത്തിരുന്ന സുഹ്യത്തുക്കളെയും പഠിപ്പിച്ച അ ധ്യാപകരെയും ക്ലാസ്സ് മുറികളിലെ കൊച്ചു കൊച്ചു തമാശകളും ഓര്‍ ത്തെടുത്ത് സര്‍വ്വരും കൂടിച്ചേരല്‍ ഹ്യദ്യമാക്കി. സഹപാഠികള്‍ക്കി ടയില്‍ തന്നെ കാരുണ്യം ആവശ്യമായവര്‍ക്ക് സേവനം നേരിട്ടെത്തി ക്കുന്നതിനുള്ള ജീവ കാരുണ്യപദ്ധതിക്ക് സംഗമം അന്തിമ രൂപം നല്‍കി.
അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ ഉദ്ഘാ ടനം ചെയ്തു. അലുംനി അസ്സോസിയേഷന്‍ പ്രസിഡന്റ് പി.അഹമ്മദ് സുബൈര്‍ അധ്യക്ഷത വഹിച്ചു.കഴിഞ്ഞ മുപ്പത്തിനാലു വര്‍ഷമായി സ്‌കൂളിലെ പാചകത്തൊഴിലാളിയായ കെ.വി.ആയിഷയെയും ബാ ച്ച് അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയവരേയും ആദരി ച്ചു.അലുംനി അസോസിയേഷന്‍ സെക്രട്ടറി പി. അബ്ദുസ്സലാം, ട്രഷ റര്‍ എം. അബ്ദു, സി. ബഷീര്‍, സി. പി. ഹക്കീം, പി. മരക്കാര്‍, ടി. കെ. അല്‍ത്താഫ്, ടി.പി.ഫൈസല്‍, പി. പി. യൂസഫ്, എം.ബഷീര്‍, കെ. എം. ഫാത്തിമ, ടി. പി. ഷാഹിന, ടി. പി. സൈനബ, ടി. മൈമൂന, വി. റുഖിയ, പി. കബീര്‍,പി. പി. ഫിറോസ്, സി. ഷൗക്കത്തലി, വാസുദേവ ന്‍, കുഞ്ഞയമ്മു,ഇ. സീനത്ത്, ടി. കെ. മുജീബ് എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.