തച്ചനാട്ടുകര:വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള കാട്ടുതീ പ്രതി രോധവല്‍ക്കരണം തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന് കീഴില്‍ തു ടരുന്നു.മണ്ണാര്‍ക്കാട് വനംഡിവിഷന്‍,വനം റേഞ്ച്,തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ തൊടുകാപ്പുകുന്ന് വനസംരക്ഷണ സമിതി, തൊ ടുകാപ്പ് എഫ്‌സി ക്ലബ്ബ് എന്നിവരുടെ ഇക്കോ ടൂറിസം സെന്ററില്‍ വെച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി.തച്ചനാട്ടുകര ഗ്രാമ പഞ്ചായ ത്ത് അംഗം പിടി സഫിയ ഉദ്ഘാടനം ചെയ്തു.വനസംരക്ഷണ സമിതി പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് അധ്യക്ഷനായി.ബീറ്റ് ഫോറസ്റ്റ് ഓ ഫീസര്‍ കെകെ മുഹമ്മദ് സിദ്ദീഖ് ക്ലാസ്സെടുത്തു.അക്കര മുഹമ്മദലി, ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാര്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഒ ഹരിദാസ്,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അനീഷ് എം,ഫോറസ്റ്റ് വാച്ചര്‍ പി അബ്ദു,ഡ്രൈവര്‍ ടി വിജീഷ് എന്നിവര്‍ സം സാരിച്ചു.തൊടുകാപ്പുകുന്ന് പരിസരത്ത് പന്നിശല്ല്യം കൂടുതലാണെ ന്നും ഇതിനു പരിഹാരം കാണണെന്നും യോഗം ആവശ്യപ്പെട്ടു. തൊടുകാപ്പുകുന്ന് എഫ്‌സി സെക്രട്ടറി റിയാസ് സ്വാഗതവും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ എസ് സന്ധ്യ നന്ദിയും പറഞ്ഞു.
കച്ചേരിപ്പറമ്പില്‍ ക്ലബ്ബുകളായ ബൈബി ബോയ്‌സ് പുളിയക്കോട്ടു കര,ഫിനിക്‌സ് കച്ചേരിപ്പറമ്പ് എന്നിവരുടെ സഹകരണത്തോടെ പുളിയക്കോട്ട ഗ്രൗണ്ടില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. കോ ട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് അംഗം റഷീദ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.കച്ചേരിപ്പറമ്പ് വനസംരക്ഷണ സമിതി പ്രസിഡന്റ് ഇല്ല്യാസ് താളിയില്‍ അധ്യക്ഷനായി.ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാര്‍,ഗ്രേഡ് ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ യു ജയകൃഷ്ണന്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഒ ഹരിദാസ്,ബീറ്റ് ഫോ റസ്റ്റ് ഓഫീസര്‍മാരായ എസ് പ്രസാദ്,അനീഷ് എം,വിആര്‍ അമ്പിളി, സി അന്‍സീറ,വാച്ചര്‍മാരായ ടികെ പണലി,കെ സരസ്വതി,ബി പാ ര്‍വതി,പി അബ്ദു,ഡ്രൈവര്‍ ടി വിജീഷ് ,കോട്ടോപ്പാടം പഞ്ചായ ത്ത് അംഗം രാധാകൃഷ്ണന്‍ സംബന്ധിച്ചു.ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ കെ മുഹമ്മദ് സീദ്ദീഖ് ക്ലാസ്സെടുത്തു.ബൈബി ബോയ്‌സ് സെക്രട്ടറി സല്‍മാന്‍ സ്വാഗതവും കച്ചേരിപ്പറമ്പ് വനസംരക്ഷണ സമിതി സെ ക്രട്ടറി എസ് പ്രസാദ് നന്ദിയും പറഞ്ഞു.