മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഒരു ലക്ഷം തൊഴിലാളികളെ അ ധികമായി അംഗത്വത്തില്‍ കൊണ്ട് വരാന്‍ സിഐടിയു ജില്ലാ കൗ ണ്‍സില്‍ ശില്‍പ്പശാല തീരുമാനിച്ചു.സംസ്ഥാന ട്രഷറര്‍ പി നന്ദകു മാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പികെ ശശി അധ്യക്ഷനായി.അംഗത്വ കാമ്പയിനുമായി ബന്ധപ്പെട്ട സംഘടനാ രേഖ സെക്രട്ടറി എം ഹംസ അവതരിപ്പിച്ചു.ടികെ അച്ചുതന്‍ അനു ശോചന പ്രമേയവും എം.എസ് സ്‌കറിയ,എസ്ബി രാജു എന്നിവര്‍ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു.വിവിധ കമ്മീഷനുകളെ പ്ര തിനിധീകരിച്ച് പി പത്മിനി, പി സുരേഷ്, ആര്‍ കൃഷ്ണന്‍, പി രവീന്ദ്രന്‍, വിവി വിജയന്‍, എം ഉമ്മര്‍, കെ മാണിക്യന്‍, കെആര്‍ വിജയന്‍, പി ദാസന്‍ എന്നിവര്‍ സംസാരിച്ചു.സിപിഐഎം ഏരിയാസെക്രട്ടറി യു.ടി രാമകൃഷ്ണന്‍ സംസാരിച്ചു.സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ ഷഹനകല്ലടി സ്വാഗതവുംകണ്‍വീനര്‍ പി മനോമോഹനന്‍നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!