പാലക്കാട്: സമൂഹത്തിന്റെ സാംസ്‌കാരിക വളര്‍ച്ചയുടെ അളവു കോല്‍ സ്ത്രീ – പുരുഷ ലിംഗ സമത്വമാണെന്നും അതില്‍ എത്ര ത്തോളം മുന്നേറാന്‍ കഴിഞ്ഞു എന്നതിലാണ് പ്രസക്തിയെന്നും നി യമസഭാ സ്പീക്കര്‍ എം.ബി രാജേഷ്. സ്ത്രീ സമത്വത്തിനായ് സാംസ് കാരിക മുന്നേറ്റം പരിപാടിയുടെ ഭാഗമായി തസ്രാക് ഒ.വി വിജയന്‍ സ്മാരകത്തില്‍ നടന്ന വനിതാ ചിത്രകലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരന്നു അദ്ദേഹം.
സാമൂഹിക, സാമ്പത്തിക, ലിംഗസമത്വം ഉള്‍പ്പെടെ എല്ലാ തലത്തിലു മുള്ള സമത്വം വലിയ പോരാട്ടത്തിലൂടെ മാത്രം നേടിയെടുക്കാന്‍ ക ഴിയുന്നതാണ്. ലിംഗസമത്വം എന്ന ആശയത്തിലൂന്നി വലിയ തര ത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഈ ആശയത്തിന് പി ന്നില്‍ ജനങ്ങളെ അണിനിരത്തുന്നതില്‍ സാമൂഹിക-സാംസ്‌കാരി ക- ശാസ്ത്രീയ തലങ്ങളുണ്ട്. സാംസ്‌കാരിക മേഖലയ്ക്ക് ഈ രംഗ ത്ത് ഏറെ പ്രാധാന്യമുണ്ട്. എഴുത്ത്, വര, ആലാപനം, വായന തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപരി സമരങ്ങള്‍ കൂടിയാണെന്നും മാറ്റത്തിനുള്ള ആശയങ്ങളും വിയോജി പ്പുകളും കൂടിയാണെന്നും സ്പീക്കര്‍ പറഞ്ഞു.
എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായി.കൊടുമ്പ് ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ് ആര്‍.ധനരാജ്, ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, ഒ.വി വിജയന്‍ സ്മാരക ചെയര്‍മാന്‍ ടി.കെ നാരായ ണദാസ്, സെക്രട്ടറി ടി.ആര്‍ അജയന്‍, അ്ക്കാദമി നിര്‍വാഹക സമി തി അംഗം ശ്രീജ പള്ളം എന്നിവര്‍ സംസാരിച്ചു.
എന്‍.എം വാണി, കെ.ദീപ, ജ്യോതി അമ്പാട്ട്, ദുര്‍ഗ്ഗ മാലതി, ഷാനി, എന്‍.ആര്‍ സോണു, രമ്യ, മേഘ, രേഷ്മ നിധി, ഷീജ, അമ്പിളി തെ ക്കേടത്ത്, പ്രശാന്തി, ദിവ്യ, ഹര്‍ഷ, ദീപ്തി, കെ.എസ്.അജിത, അഞ്ചു മോഹന്‍ദാസ്, ഫാത്തിമ മര്‍ജാന്‍, അനിത, ശ്രീജ പള്ളം തുടങ്ങി 20 ഓളം ചിത്രകാരികള്‍ ക്യാമ്പില്‍ പങ്കെടുത്തു.