മണ്ണാര്‍ക്കാട്: പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനെതിരെ മുസ്ലിം യൂ ത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി വിളംബര സമ രം നടത്തി.ഇതിന്റെ ഭാഗമായി യു.പി.എ,യുഡിഎഫ് സര്‍ക്കാരുക ളുടെ കാലത്തെ നികുതിയും എന്‍ഡിഎ,എല്‍ഡിഎഫ് സര്‍ക്കാരുക ളുടെ കാലത്തെ നികുതിയും താരതമ്യപ്പെടുത്തുന്ന ഫ്‌ളക്‌സ് ബോര്‍ ഡുകള്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ പമ്പുകള്‍ക്കു മുന്നിലും സ്ഥാപിച്ചു.
കോടതിപ്പടി പെട്രോള്‍ പമ്പിനു മുന്നില്‍ നടന്ന സമരം സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സം സ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ അധ്യക്ഷനായി.മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തല്‍ അബ്ദുള്ള,മണ്ഡലം പ്രസിഡന്റ് ടിഎ സലാം മാസ്റ്റര്‍,മണ്ഡലം സെക്രട്ടറി സി ഷെഫീക്ക് റഹ്മാന്‍, മുനിസിപ്പല്‍ പ്രസിഡന്റ് കെ സി അബ്ദുറഹ്മാന്‍,യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ നൗഷാദ് വെള്ളപ്പാടം,അഡ്വ നൗഫല്‍ കളത്തില്‍ എന്നിവര്‍ സംസാരിച്ചു.
നിയോജക മണ്ഡലം ഭാരവാഹികളായ ജിഷാര്‍ നെച്ചുള്ളി, സക്കീര്‍ മുല്ലക്കല്‍, മുജീബ് റഹ്മാന്‍, സി കെ സദഖത്തുള്ള,ഷൗക്കത് പുറ്റാനി ക്കാട് പ്രവര്‍ത്തക സമിതി അംഗങ്ങളായ അഫ്‌സല്‍ കുന്തിപ്പുഴ ഷരീഫ് പച്ചീരി, ഇല്യാസ് പൂരമണ്ണില്‍, ഷമീര്‍ വാപ്പു,സാലിക്കുട്ടി, നാസിമുദ്ധീന്‍, ഷമീര്‍ മാസ്റ്റര്‍, അന്‍വര്‍ മണലടി, സജീര്‍ ചങ്ങലീരി എന്നിവര്‍ നേതൃത്വം നല്‍കി.ടി കെ സഫ്വാന്‍, ഫസലു കുന്തിപ്പുഴ, നിസാം കളത്തില്‍, ഹംസ കുറുവണ്ണ, സിറാജ് കുന്തിപ്പുഴ, സൈദ് കുന്തിപ്പുഴ എന്നിവര്‍ സംബന്ധിച്ചു. മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി സ്വാഗതവും ട്രഷറര്‍ ഷറഫുദ്ധീന്‍ ചങ്ങലീരി നന്ദിയും പറഞ്ഞു.