പാലക്കാട്: സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലും ശുചിത്വ ബോധമുണ്ടായാല്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ശാശ്വതമായ പരി ഹാരമുണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അഭിപ്രായപെട്ടു. നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ഒ ക്ടോബര്‍ ഒന്ന് മുതല്‍ സംഘടിപ്പിച്ച ശുചിത്വ ഭാരതം ക്യാമ്പയിന്‍ ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അവര്‍. മാലിന്യ സംസ്‌കരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ കൂടുതല്‍ മുന്‍ഗണന നല്‍കണമെന്നും ജില്ലാ പഞ്ചായ ത്ത് പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.
നെഹ്റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ എം. അനില്‍കുമാര്‍ അധ്യ ക്ഷനായി.ശുചിത്വ ഭാരതം ക്യാമ്പയിനില്‍ മികച്ച പ്രവര്‍ത്തനം നട ത്തിയ ക്ലബുകള്‍ക്കും വളണ്ടിയര്‍മാര്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് ഉപഹാരങ്ങള്‍ നല്‍കി. ക്ലബുകളും വിവിധ കോളേജ് നാഷണ ല്‍ സര്‍വീസ് സ്‌കീം വളണ്ടിര്‍മാരും ചേര്‍ന്ന് ജില്ലയിലെ തദ്വേശ സ്വയഭരണ സ്ഥാപങ്ങളുമായി സഹകരിച്ച് ഇരുപതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ നാഷണ ല്‍ സര്‍വീസ് സ്‌കീം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് റെഫീക്ക്, പ്രോഗ്രാംഓഫീസര്‍മാരായ ബി.സുജിത്, എം.ചന്ദ്രശേഖര്‍,കെ.ടി സരള, എന്‍.കര്‍പകം, സി. സൂര്യ, എസ്. ശരത്,എ. ഉല്ലാസ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍, ക്ലബ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കളക്ടറേറ്റ് പരിസരം ശുചീകരിച്ചു.