വീട്ടിൽ ഉറങ്ങുകയായിരുന്ന യുവതിക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. മുഖത്തും ദേഹത്തും 30% പൊള്ളലേറ്റ വീട്ടമ്മയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീടു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരോടൊപ്പം കിടന്ന മകൾക്കും നേരിയ പൊള്ളലേറ്റു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പാലക്കാട് നഗരത്തിനു സമീപം ജൈനിമേട് നൂർജഹാനാസിൽ റാബിന്നീസയ്ക്കാണു (36)
പൊള്ളലേറ്റത്. ഭർത്താവ് സഹാബുദീനെതിരെ ടൗൺ നോർത്ത് പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.