മണ്ണാര്‍ക്കാട്:ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ ഹോട്ടലിന്റെ പാചകപ്പുരക്ക് പരിസരം മാലിനജലം കെട്ടി നിര്‍ത്തി സാംക്രമിക രോഗ ഭീഷണി സൃഷ്ടിച്ചതിനും അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മത്സ്യവും മാംസവും പിടിച്ചെടുത്തിനെത്തുട ര്‍ന്നും ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കി.പാലക്കാട്
കോഴി ക്കോ ട് ദേശീയ പാതയില്‍ കല്ലടി സ്‌കൂളിന് സമീപം പ്രവര്‍ത്തിച്ചു വന്ന കുട്ടനാടന്‍ തട്ടുകടക്ക് എതിരെ ആണ് നടപടി.ഇവിടെ നിന്നു ഭക്ഷണം കഴിച്ച ആള്‍ക്ക് വയര്‍ വേദനയും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ഇയാള്‍ ആരോഗ്യ വകുപ്പ് ഉദ്യോസ്ഥരെ വിവരം അറിയിച്ചിരുന്നു.ഹോട്ടലിനു നിയമാനുസൃതം വേണ്ട ലൈസന്‍സ്,സാനിറ്ററി സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരു ന്നില്ല എന്നു പരിശോധന നടത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്‍ഗീസ് ജൂനിയര്‍ ഹെല്ത് ഇന്‍സ്പെക്ടര്‍ കെ സുരേഷ് എന്നിവര്‍ പറഞ്ഞു.ശുചത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഭക്ഷണ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.