എടത്തനാട്ടുകര: സംസ്ഥാന കൃഷിവകുപ്പിന്റെ വിദ്യാലയങ്ങളിലെ പച്ചക്കറി കൃഷി പ്രോത്സാഹനത്തിനുള്ള സംസ്ഥാനത്തെ മികച്ച അധ്യാപകനായി എടത്തനാട്ടുകര നാലുകണ്ടം പികെഎച്ച്എംഒയു പി സ്‌കൂളിലെ അധ്യാപകന്‍ വി.റസാഖ് മാസ്റ്റര്‍ തെരെഞ്ഞെടുക്ക പ്പെട്ടു. നാലുകണ്ടം യു.പി.സ്‌കൂളില്‍ റസാഖ് മാസ്റ്ററുടെ നേതൃത്വ ത്തില്‍ കാര്‍ഷിക ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ രീതി യില്‍ വര്‍ഷങ്ങളായി കുട്ടികള്‍ പച്ചക്കറി കൃഷി നടത്തി വരുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത്തവണ സംസ്ഥാന കൃഷിവകുപ്പി ന്റെ അംഗീകാരം ലഭിച്ചത്.50000 രൂപയും പ്രശസ്തിപത്രവും ഫലകവു മാണ് അവാര്‍ഡ്.മുന്‍ വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റേയും മാതൃ ഭൂമി സീഡ് എന്നിവയുടെയും അവാര്‍ഡുകള്‍ വിദ്യാലയത്തെ തേടി എത്തിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!