അലനല്ലൂര്‍: എടത്തനാട്ടുകര ചൂരിയോട് കാട്ടാനകള്‍ കവുങ്ങുകൃഷി നശിപ്പിച്ചു.പാറോക്കോട്ടില്‍ സൈതാലു ഹാജിയുടെ 200 ഓളം കവു ങ്ങുകളാണ് നശിപ്പിച്ചത്.വര്‍ഷങ്ങളായി വിളവെടുക്കുന്ന കവുങ്ങുക ളാണ് നശിച്ചവയില്‍ ഏറേയും.പുതുതായി നട്ട തൈകളും ആനകള്‍ പിഴുത് നശിപ്പിച്ചു.

കഴിഞ്ഞ മൂന്ന് ദിവസത്തോളമായി കൃഷിയിടങ്ങളില്‍ കാട്ടാനശല്ല്യ മുണ്ട്.പ്രദേശത്ത് വാഴകൃഷിയില്‍ വ്യാപൃതരായിരുന്ന കര്‍ഷകര്‍ ആനശല്ല്യം കാരണമാണ് കവുങ്ങ് കൃഷിയിലേക്ക് തിരിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കവുങ്ങും കാട്ടാനകള്‍ നശിപ്പിക്കുന്ന സ്ഥിതിയാ ണെന്ന് തോട്ടം കാര്യസ്ഥന്‍ കളത്തുംപടിക്കല്‍ പറങ്ങോടന്‍ പറ ഞ്ഞു.സോളാര്‍ കമ്പി വേലി ഉള്‍പ്പടെ സ്ഥാപിച്ചാലും ആനകള്‍ ഇവ തകര്‍ത്ത് കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും എത്തുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

വനാതിര്‍ത്തിയില്‍ മുള,പതിമുഖം എന്നിവ കൊണ്ടുള്ള ജൈവ വേലി സ്ഥാപിക്കല്‍ മാത്രമാണ് പ്രശ്‌നത്തിന് ശാശ്വത പരിഹാര മെന്ന് പ്രദേശവാസിയും അലനല്ലൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റു മായ കെ ടി ഹംസപ്പ ചൂണ്ടിക്കാട്ടുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!