മണ്ണാര്‍ക്കാട്: സൈലന്റ് വാലിയുടെ സുന്ദരകാഴ്ചകള്‍ സമ്മാനിക്കുന്ന സൈരന്ധ്രി നദി ക്ക് കുറുകെയുള്ള പുതിയ തൂക്കുപാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. നബാര്‍ ഡിന്റെ സാമ്പത്തികസഹായത്തോടെ 1.25 കോടി രൂപ ചിലവിലാണ് പാലമൊരുങ്ങു ന്നത്. നിര്‍മാണ കമ്പനിയായ ‘ സില്‍ക് ‘ ആണ് പ്രവൃത്തികള്‍ നടത്തുന്നത്. 2018 ലെ പ്രളയത്തിലാണ് പഴയ തൂക്കുപാലം തകര്‍ന്നുപോയത്. കുത്തൊഴുക്കിലും മരങ്ങള്‍ വന്നടിച്ചും പാലത്തിന്റെ ഒരുവശം തകര്‍ന്നു തൂങ്ങി. ചെങ്കുത്തായ ചെരിവുകളിലൂടെ കിലോമീറ്ററുകളോളം തെളിഞ്ഞുംപതഞ്ഞും ഒഴുകുന്ന സൈരന്ധ്രിയുടെ കാഴ്ചയായിരു ന്നു തൂക്കുപാലത്തിലെ സവിശേഷത. പാലം തകര്‍ന്നതോടെ ഈ അവസരം സന്ദര്‍ശകര്‍ ക്കും അന്യമായി.
നദിക്ക് അക്കരെയുള്ള പൂച്ചിപ്പാറ, നീലിക്കല്‍ ഭാഗങ്ങളിലെ നിരീക്ഷണത്തിനും ക്യാമ്പു ഷെഡ്ഡുകളിലേക്കുംപോകുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും പാലംതകര്‍ ന്നതോടെ പ്രതിസന്ധിയിലായി. നിലവില്‍, പുഴയ്ക്ക് കുറുകെ കെട്ടിയ കയറുകളില്‍ പിടിച്ച് പുഴകടന്നാണ് ഇവര്‍ ലക്ഷ്യസ്ഥാനത്തെത്തുന്നത്. ക്യാമ്പ് ഷെഡ്ഡിലേക്കുള്ള ഭക്ഷ ണസാധനങ്ങളും മറ്റും കൊണ്ടുപോവുകയും വേണം. മഴക്കാലങ്ങളില്‍ ചുരമിറങ്ങി, മണ്ണാര്‍ക്കാട് പൊതുവപ്പാടം വഴിയും എടത്തനാട്ടുകര കരുവാരക്കുണ്ട് അട്ടി വഴിയും നാല് കിലോമീറ്റര്‍ദൂരം കാടിനുള്ളിലൂടെ സഞ്ചരിച്ചാണ് ഇവര്‍ പൂച്ചിപ്പാറയിലേക്കെ ത്തുന്നത്. പ്രളയത്തില്‍ സൈരന്ധ്രിയിലേക്കുള്ള റോഡിന്റെ പല ഭാഗങ്ങളിലും മണ്ണിടി ച്ചിലുണ്ടായിരുന്നു. തുടര്‍ന്ന് നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ രണ്ടുവര്‍ഷം മുന്‍പ് സൗന്ദര്യവത്കരണപ്രവൃത്തികള്‍ നടത്തി. 13 കോടിയാണ് വികസനപ്രവൃത്തിക ള്‍ക്കായി അനുവദിക്കപ്പെട്ടത്. ഇതില്‍ 11.58 കോടിരൂപ ഉപയോഗിച്ച് മുക്കാലി മുതല്‍ സൈരന്ധ്രിവരെ സഫാരി വാഹനങ്ങള്‍ക്കും വനപാലകരുടെ വാഹനങ്ങള്‍ക്കും കടന്നു പോകാനുള്ള 21 കിലോമീറ്റര്‍ദൂരം വീല്‍ ട്രാക്ക് റോഡിന്റെ കോണ്‍ക്രീറ്റിങ്, വെള്ളം ഒഴുകിപോകാനുള്ള ചപ്പാത്തുകള്‍, മണ്ണിടിച്ചിലുള്ള ഭാഗങ്ങളില്‍ ഗാബിയോണ്‍ ചുമരുകള്‍ കെട്ടല്‍ എന്നിവ പൂര്‍ത്തീകരിച്ചു.
തൂക്കുപാലംനിര്‍മാണത്തിനുള്ള സാധനസാമഗ്രികള്‍ എത്തിക്കേണ്ടതിനാലും റോഡി ന്റെ അറ്റകുറ്റപ്പണി വേഗത്തില്‍ നടത്തി. പാലത്തിന്റെ തൂണുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. നദിയുടെ ഒരുവശത്ത് ഒരു തൂണ്‍ മുഴുവനായി പൂര്‍ത്തിയായിട്ടുണ്ട്. മറുവശത്ത് രണ്ടു തൂണുകളില്‍ ഒന്ന് പകുതിയും മറ്റൊന്ന് കാല്‍ഭാഗവുമായിട്ടേയുള്ളു. മഴക്കാലമായപ്പോള്‍ പ്രവൃത്തികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. കാലാവസ്ഥ അനു യോജ്യമായ സ്ഥിതിയ്ക്ക് പ്രവൃത്തികള്‍ അടുത്ത ആഴ്ചതന്നെ തുടങ്ങാനുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. തൂക്കുപാലം യാഥാര്‍ഥ്യമാ കുന്നതോടെ സൈരന്ധ്രിവരെ എത്തുന്ന യാത്രക്കാര്‍ക്ക് കാഴ്ചകള്‍ കൂടുതല്‍ ആസ്വാദ്യ കരമാകും. കൂടാതെ ക്യാമ്പ് ഷെഡ്ഡുകളിലേക്കുള്ള ജീവനക്കാരുടെ സഞ്ചാരവും സുഗമമാകും.