തെങ്കര : തെങ്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ് നടപ്പാ ക്കുന്ന കനിവ് പദ്ധതി തുടങ്ങി. പാലിയേറ്റീവ് പ്രവര്‍ത്തകരുടെ സഹായത്തോടെ പഞ്ചായത്തിലെ നിരാലംബരായ കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് പ്രതിമാസ സഹായം നല്‍കുന്നതാണ് പദ്ധതി. ഇതുപ്രകാരം ഓരോ മാസവും 500രൂപയില്‍ കുറയാത്ത സാധനങ്ങള്‍ കുടുംബങ്ങള്‍ക്ക് വളണ്ടിയര്‍മാര്‍ എത്തിച്ചുനല്‍കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും പി.ടി.എ. പ്രസിഡന്റുമായ മുഹമ്മദ് ഉനൈസ് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ സന്ധ്യാ ഷിബു,എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ സുഭാഷ് പാലി യേറ്റീവ് നഴ്‌സ് പ്രിയ, ആശാവര്‍ക്കര്‍ സുമിത, ദീപു ചന്ദ്രന്‍, രജനി, കുഞ്ഞുമോന്‍, സുബൈദ, റാലിയ അലി തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!