മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഏറെ ശോഭയോടെ നില്‍ക്കുന്ന മഹാകവി ഒളപ്പമണ്ണയ്ക്ക് മണ്ണാര്‍ക്കാട്ട് ഉചി തമായ സ്മാരകം ഒരുക്കണമെന്ന് ഓര്‍മ്മ കലാസാഹിത്യ വേദി സാ ഹിത്യ സായാഹ്നം ആവശ്യപ്പെട്ടു.മഹാകവി ഒളപ്പമണ്ണ അനുസ്മരണ വും 2021ലെ ഓണാഘോഷ സാഹിത്യ മത്സര വിജയികള്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണവും കോങ്ങാട് എംഎല്‍എ അഡ്വ കെ ശാന്ത കുമാരി ഉദ്ഘാടനം ചെയ്തു.

ഓര്‍മ്മ സെക്രട്ടറി ഡോ.ഹരിദാസ് എംകെ അധ്യക്ഷനായി. സാഹി ത്യകാരന്‍ കെപിഎസ് പയ്യനെടം അനുസ്മരണ പ്രഭാഷണം നടത്തി. ഓണം സാഹിത്യ മത്സര വിജയികള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു.യുവ സംവിധായകന്‍ മുസ്തഫ ഗട്‌സ്,കെപിഎസ് പയ്യനെടം, ഡോ.കെഎ കമ്മാപ്പ,കെ കെ വിനോദ് കുമാര്‍,ചന്ദ്രദാസന്‍ മാസ്റ്റര്‍ എന്നിവരെ എംഎല്‍എ ആദരിച്ചു.പത്താംതരം,പ്ലസ്ടു,ബിരുദ തല ത്തില്‍ ഉന്നത വിജയികളെ ഡോ.കെഎ കമ്മാപ്പ ആദരിച്ചു.എഫ്ബി ഫോട്ടോ ക്വിസ്സ് വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

ബാവിക്ക,എന്‍.അജയകുമാര്‍,ഡോ.ജ്യോതിഷ് മാത്യു,എന്‍ ആര്‍ സു രേഷ്,ശ്രീവത്സന്‍,ശിവദാസന്‍ മാസ്റ്റര്‍,പിആര്‍ സുരേഷ്,വത്സകു മാര്‍ ബാബു,സമദ് കല്ലടിക്കോട്,ബാലകൃഷ്ണന്‍ പാലോട്,വിനോദ് ചെത്ത ല്ലൂര്‍,രാജന്‍ അനാര്‍ക്കോട്ടില്‍,മുഹമ്മദ് കുട്ടി കുന്തിപ്പുഴ, രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.ഓര്‍മ്മ പ്രസിഡന്റ് സുധാകരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!