കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിനകത്തെ വന്യജീവി ശല്ല്യം പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി അടിക്കാട് വെട്ടിത്തെളിക്കുന്ന പ്രവൃത്തികളാരംഭിച്ചു. ജനങ്ങളും വനംവകുപ്പും നിരന്തരം ആവശ്യപ്പെട്ട് വരുന്നതിനി ടെയാണ് നടപടി. നാനൂറ് ഏക്കറോളം വിസ്തൃതിയില്‍ സ്ഥിതിചെയ്യുന്ന ഫാമിനകത്തെ ഏറ്റവും അധികം അടിക്കാട് വളര്‍ന്ന് നില്‍ക്കുന്ന 12 ഹെക്ടര്‍ സ്ഥലത്താണ് പ്രവൃത്തിക ള്‍ നടത്തുന്നത്. വര്‍ഷങ്ങളായി അടിക്കാട് വെട്ടിനീക്കിയിട്ട്. മുള്‍ക്കാടാണ് അധികവും. ഇത്രയും ഭാഗത്തെ കാട് നീക്കംചെയ്യല്‍ ഫാമിനകത്തെ തൊഴിലാളികളെ കൊണ്ട് അ സാധ്യമായതിനാല്‍ പുറത്ത് നിന്നുള്ള തൊഴിലാളികള്‍ക്ക് കരാര്‍ നല്‍കിയിരിക്കുകയാ ണ്.
വന്യജീവികള്‍ക്ക് തമ്പടിക്കാന്‍ പാകത്തിലാണ് ഇവിടെ കാട് വളര്‍ന്നു നില്‍ക്കുന്നത്. പനയടക്കമുള്ളവ ധാരാളമുണ്ട്. ഇതാണ് കാട്ടാനകളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നതും. സൈലന്റ്വാലി വനത്തില്‍ നിന്നും നാട്ടിലേക്കെത്തുന്ന കാട്ടാനകള്‍ ഗവേഷണകേന്ദ്രം വളപ്പിലെ കാട്ടിലേക്ക് കയറി നിലയുറപ്പിക്കാറാണ് പതിവ്. പലതവണ പുലിയുടെ സാന്നിദ്ധ്യവുമുണ്ടായിട്ടുണ്ട്. കാട്ടുപന്നികളുമുണ്ട്. നാല് വര്‍ഷം മുമ്പ് തുടര്‍ച്ചയായി പുലിയെ കണ്ടതിനെ തുടര്‍ന്ന് വനംവകുപ്പ് കാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുകയും കൂട് വെയ്ക്കുകയും കാടിളക്കി തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. അടിക്കാടുകളി ല്‍ ഇവ പതുങ്ങിയിരുന്നാല്‍ കണ്ടെത്താനും പ്രയാസമാണ്. കഴിഞ്ഞ ആഴ്ച ഫാമിനകത്ത് നിന്നും കാട്ടാനകളെ തുരത്താന്‍ വനംവകുപ്പ് ശ്രമം നടത്തിയിരുന്നു. രാത്രി മുതല്‍ പുല രും വരെ ആനകളെ ഓടിച്ചെങ്കിലും തുരത്താനെത്തിയവരെ വട്ടം കറക്കി ഇവ ഫാമിന കത്തെ മുള്‍ക്കാടുള്ള ഭാഗത്തേക്ക് കയറി നിലയുറപ്പിച്ചു. ഇവിടെ നിന്നും തുരത്തുന്നത് ശ്രമകരമായതിനാല്‍ വനംവകുപ്പിന് ദൗത്യം ഉപേക്ഷിക്കേണ്ടതായും വന്നു. അടിക്കാട് വെട്ടിത്തുടങ്ങിയതോടെ കാട്ടാനകള്‍ പിന്നീട് കാടുകയറിപോയതായാണ് പറയുന്നത്.
ഫാമിനകത്തെ പൊന്തക്കാട് വെട്ടിത്തെളിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാ ണ്. ഇതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് വര്‍ഷം മുമ്പ് അധികൃതര്‍ക്ക് ജനകീയ സമിതി നിവേദനം നല്‍കിയിരുന്നു. 2021ല്‍ ഇവിടുത്തെ കാട്ടാനശല്ല്യത്തെ കുറിച്ച് പഠിക്കാനെത്തിയ വിദഗ്ദ്ധ സംഘം നല്‍കിയ റിപ്പോര്‍ട്ടിലും അടിക്കാട് വെട്ടി ത്തെളിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.നിരന്തരം വന്യജീവികളുടെ സാന്നിദ്ധ്യമുണ്ടാകു ന്നത് ഫാമില്‍ തൊഴിലെടുക്കുന്നവര്‍ക്കും സമീപത്ത് താമസിക്കുന്നവര്‍ക്കുമെല്ലാം ഒരു പോലെ ഭീഷണിയാകുന്നുണ്ട്. ഈ മാസത്തോടെ അടിക്കാട് നീക്കം ചെയ്യുന്ന ജോലികള്‍ പൂര്‍ത്തിയാകുമെന്ന് പറയുന്നു. വന്യജീവികള്‍ ഫാമിനകത്തേക്ക് പ്രവേശിക്കുന്നതിന് തടയിടാന്‍ സൗരോര്‍ജ്ജ തൂക്കുവേലിയും ചുറ്റുമതിലും നിര്‍മിക്കുന്ന പദ്ധതിയും അധി കൃതരുടെ പരിഗണനയിലുണ്ട്.