മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം സമ്മേള നത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി രക്ത ബാ ങ്കില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.ഇരുപതോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്ത് രക്തം ദാനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് നേതൃത്വം നല്‍കി.ഉബൈദ് കെ.പി ഷെഫിക്ക്, കഷായപ്പടി, കബീര്‍ചങ്ങലീരി സന്ദീപ് കുളപ്പാടം,മുഹമ്മദ് സലിം ,ബാബു പൊതുവപ്പാടം, ഹമീദ് ചങ്ങലീരി ഷനുബ്, ബഷീര്‍ കടവ്, റബിയത്ത് അന്‍ഷാ ദ് അലി, സുബ്രമണ്യന്‍ നെച്ചുള്ളി സക്കീര്‍ പൊ തുവപ്പാടം അര്‍ഷിന്‍, ഗഫൂര്‍, സൈതുട്ടി എന്നിവര്‍ പങ്കെടുത്തു

ഒക്ടോബര്‍ 31ന് കല്ല്യാണക്കാപ്പില്‍ സജീവ് കുമാര്‍ നഗറില്‍ വെച്ചാ ണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സമ്മേളനം നടക്കുന്നത്.ഇതിന്റെ മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങള്‍ നടന്ന് വരികയാണ്. വ നിതാ സംഗമം,കവിയരങ്ങ്,ആരോഗ്യ സെമിനാര്‍,ഫുട്‌ബോള്‍ ടൂര്‍ ണ്ണമെന്റ്,പ്രതിനിധി സമ്മേളനം,പദയാത്ര,പൊതുസമ്മേളനവും മ ണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടക്കും.കര്‍ഷകരേയും കലാ കാരന്‍മാരേയും ആദരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!