അലനല്ലൂര്‍ : എടത്തനാട്ടുകരയുടെ ചരിത്രം സമഗ്രമായി ചര്‍ച്ച ചെയ്യുകയും രേഖപ്പെ ടുത്തുകയും ചെയ്യുന്നതിന് കെ.എന്‍.എം. മര്‍കസുദ്ദഅവ എടത്തനാട്ടുകര മണ്ഡലം സമിതി സംഘടിപ്പിക്കുന്ന പൈതൃകപ്രയാണം 2024-25ന്റെ സംഘാടക സമിതി രൂപീ കരിച്ചു. അണയംകോട് വിദ്യാപുരം കാംപസില്‍ നടന്ന യോഗം സാഹിത്യകാരന്‍ കെ. പി.എസ്. പയ്യനെടം ഉദ്ഘാടനം ചെയ്തു. അധികാരമുപയോഗിച്ച് ചരിത്രം മായ്ച്ചുകളയുക യും മാറ്റി എഴുതുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് ചരിത്രപഠനം ഒരു രാഷ്ട്രീയപ്രവ ര്‍ത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് റഷീദ് ചതുരാല അധ്യക്ഷനാ യി. രാജന്‍ തിരുമേനി, എം. സിബ്ഗത്ത്, കെ.ടി ഹംസപ്പ, പി.പി.കെ അബ്ദുറഹിമാന്‍, പി.കെ അബ്ദുള്‍ കരീം, ബാപ്പു തുവശേരി, രാംകുമാര്‍ മാസ്റ്റര്‍, ടി.പി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ത്വല്‍ ഹത്ത് മാസ്റ്റര്‍, കെ.കെ അബ്ദുല്‍സലാം, എ.പി മാനു, ഹംസ പാറോകോട്ട്, എ. മുഹമ്മദ് സ ക്കീര്‍, ഡോ. ഫുക്കാര്‍ അലി, ടി. ഹംസ മാസ്റ്റര്‍, പി. ജസീര്‍ അന്‍സാരി തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!